എന്തുകൊണ്ട് സവാള ബീഫിനേക്കാൾ അപകടകാരിയാകുന്നു? മക്‌ഡൊണാൾഡിലെ ഭക്ഷ്യ വിഷബാധ ഒരുപാഠം

എന്തുകൊണ്ടാണ് മാംസത്തേക്കാളും അപകടകാരികളായി സവാള പോലെയുള്ള പച്ചക്കറിക്കൾ മാറുന്നത്?

dot image

മക്‌ഡൊണാൾഡിലെ ഭക്ഷണം കഴിച്ച് അമേരിക്കയിൽ പലയിടങ്ങളിലായി നിരവധിപ്പേർക്ക് ഭക്ഷ്യ വിഷബാധയേറ്റെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഏകദേശം 75ഓളം പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായെന്നായിരുന്നു വാർത്തകൾ. ഇതിൽ ഒരാൾ മരിച്ചിരുന്നു. ബ‌‍ർ​ഗറിൽ ഉപയോ​ഗിച്ചിരുന്ന ബീഫാണ് വില്ലനെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് ബർ​ഗറിലെ സവാളയാണ് അപകടകാരിയെന്ന് കണ്ടെത്തുകയായിരുന്നു. ബീഫിനെക്കാളും അപകടകാരിയാണ് സവാള പോലുള്ള പച്ചക്കറികൾ എന്ന തിരിച്ചറിവ് കൂടിയാണ് ഈ വാർത്ത നൽകിയത്. എന്തുകൊണ്ടാണ് മാംസത്തേക്കാളും അപകടകാരികളായി സവാള പോലെയുള്ള പച്ചക്കറിക്കൾ മാറുന്നത്?

ഇതിന് പിന്നിലെ പ്രധാന കാരണം ബീഫ് കുക്ക് ചെയ്ത് ഉപയോ​ഗിക്കുമ്പോൾ, സവാള ഉൾപ്പെടെയുള്ള പല പച്ചക്കറിക്കളും കൃത്യമായി വേവിക്കാതെ ഉപയോഗിക്കുന്നു എന്നതാണ്. നേരത്തെ ​ജാക്ക് ഇൻ ദി ബോക്സ് എന്ന ബ്രാൻഡിലെ ബർ​ഗറുകൾ കഴിച്ച് ഏകദേശം 140 ഓളം ആളുകൾ മുൻപ് ഇ-കോളി ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. തുടർന്നാണ് ബീഫ് കുക്ക് ചെയ്യുന്നതിനായി നിരവധി മാനദണ്ഡങ്ങൾ വന്നത്.

എന്നാൽ പച്ചക്കറിക്കൾ ഉപയോഗിക്കുന്നതിന് ഈ നിലയിൽ കൃത്യമായ മാനദണ്ഡങ്ങളൊന്നുമില്ലെന്ന് തന്നെ പറയാം. കൃത്യമായ ശുചീകരണ, പാചക രീതികൾ പിന്തുടരേണ്ടതുണ്ടെന്ന് കൂടിയാണ് മക്‌ഡൊണാൾഡിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ശുദ്ധീകരിക്കാത്ത വളം ഉപയോഗിക്കുമ്പോഴും, മലിനമായ വെള്ളത്തിൽ കഴുകുമ്പോഴും, കൃത്യമായി വേവിക്കാതെ വരുമ്പോഴുമെല്ലാം ഉള്ളി അടക്കമുള്ള പച്ചക്കറികൾ അപകടകാരികളാകാൻ സാധ്യതയുണ്ട്. മണ്ണിൽ വളരുന്നതിനാൽ കന്നുകാലികളുടെയും മറ്റും വിസ്സർജനങ്ങളാൽ ഇവ മലിനീകരണപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ പച്ചക്കറികൾ കൃത്യമായി വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.

പച്ചക്കറി കയറ്റി അയക്കുന്നവരെക്കാളും ഇക്കാര്യങ്ങളിലെല്ലാം ശ്രദ്ധ നൽക്കേണ്ടത് ഭക്ഷണം പാകം ചെയ്യുന്ന മക്ക്ഡൊണാൾഡ് പോലെയുള്ള ഫാസ്റ്റ്ഫുഡ് കമ്പനികളാണ്. ഉൽപന്നം എത്ര വൃത്തിയാകുന്നുവോ അത്രത്തോളം അപകട സാധ്യതകളും കുറയും. ഉൽപന്നങ്ങൾ കഴുകി വൃത്തിയാക്കുകയും ബീഫിൻ്റെ അതേ അളവിൽ പരിശോധിക്കുകയും ചെയ്യതാൽ പച്ചക്കറിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ ഒരുപരിധി വരെ നിയന്ത്രിക്കാം. ഇതിനായി കർഷനമായ പാചക രീതികൾ നിലവിൽ വരേണ്ടതുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: Why is onion more dangerous than beef in McDonald's Food Poison

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us