ഇനി ഉള്ളിയില്ല, കാര്യങ്ങൾ സേഫെന്ന് മക്ഡൊണാൾഡ്സ്; ക്വാർട്ടർ പൗണ്ടേഴ്സ് മെനുവിലേയ്ക്ക് മടങ്ങിയെത്തും

ക്വാർട്ടർ പൗണ്ടേഴ്സിൽ അസംസ്കൃത സവാള ഉൾപ്പെടുത്തില്ലെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്

dot image

ഇടവേളയ്ക്ക് ശേഷം മക്‌ഡൊണാൾഡ്‌സിൻ്റെ ക്വാർട്ടർ പൗണ്ടേഴ്‌സ് തിരികെയത്തുന്നു. ഇ കോളി ബാക്ടീരിയുടെ സാന്നിധ്യമുള്ള ക്വാർട്ടർ പൗണ്ടേഴ്‌സ് കഴിച്ച് ഒരാൾ മരിക്കുകയും 75 ലധികം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിന് പിന്നാലെ മക്ഡൊണാൾഡ്സ് മെനുവിൽ നിന്ന് ക്വാർട്ടർ പൗണ്ടേഴ്‌സ് നീക്കിയിരുന്നു. ഇപ്പോഴിതാ ആത്മവിശ്വാസത്തോടെ ക്വാർട്ടർ പൗണ്ടേഴ്‌സ് തിരകെയെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. രോഗബാധക്ക് കാരണമാകുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങൾ തങ്ങളുടെ ശൃംഖലയിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ടെന്നും എല്ലാ മക്‌ഡൊണാൾഡ് റെസ്റ്റോറൻ്റുകളിലും ഈ കരുതൽ എത്തിക്കാൻ കഴിഞ്ഞതായി വിശ്വാസമുണ്ടെന്നും ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ചീഫ് സപ്ലൈ ചെയിൻ ഓഫീസർ, സീസർ പിന പറഞ്ഞു. ക്വാർട്ടർ പൗണ്ടേഴ്സിൽ അസംസ്കൃത സവാള ഉൾപ്പെടുത്തില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യവിഷബാധ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ കൊളറാഡോയിൽ സിഡിഎ മൈക്രോബയോളജി ലബോറട്ടറി സാമ്പിളുകൾ പരിശോധിക്കുകയും എല്ലാ സാമ്പിളുകളും ഇ. കോളി നെഗറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കൊളറാഡോ അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ വെബ്‌സൈറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

വിതരണക്കാരായ ടെയ്‌ലർ ഫാംസിൻ്റെ കൊളറാഡോ സ്പ്രിംഗ്‌സ് സൈറ്റിൽ നിന്നും അരിഞ്ഞ ഉള്ളി വാങ്ങിക്കുന്നത് നിർത്തുമെന്ന് മക്‌ഡൊണാൾഡ് അറിയിച്ചിരുന്നു. ശരിയായി പാകം ചെയ്യുമ്പോൾ ബീഫിൽ ഇ.കോളി ഇല്ലാതാകും. മക്‌ഡൊണാൾഡ്‌സ് ക്വാർട്ടർ പൗണ്ടറിൽ സാധാരണയായി അരിഞ്ഞ സ്പ്രിങ്ങ് ഉള്ളി വിതറാറാണ് പതിവ്. അസുഖം ​ബാധിച്ച മേഖലകളിലെ റെസ്റ്റോറൻ്റുകൾ ഈ ഉള്ളി ഇല്ലാതെ ബർഗറുകൾ വിതരണം ചെയ്യുമെന്നും അവർ‌ പ്രസ്താവിച്ചു. കൊളറാഡോ, കൻസാസ്, യൂട്ടാ, വ്യോമിംഗ്, ഐഡഹോ, അയോവ, മിസോറി, മൊണ്ടാന, നെബ്രാസ്ക, നെവാഡ, ന്യൂ മെക്സിക്കോ, ഒക്ലഹോമ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടെ, യു.എസ്. റെസ്റ്റോറൻ്റുകളുടെ ഏകദേശം അഞ്ചിലൊന്നിൽ നിന്നും ക്വാർട്ടർ പൗണ്ടറിനെ മക്ഡൊണാൾഡ് നീക്കം ചെയ്തിരുന്നു.

അമേരിക്കയിലെ 10 സംസ്ഥാനങ്ങളിലായി അമ്പതോളം ആളുകൾക്കാണ് മക്‌ഡൊണാൾഡ്സിൽ നിന്നുള്ള ഭക്ഷണം മൂലം ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടായത്. നിലവിൽ 10 പേർ ആശുപത്രിയിലാണെന്നും, ഇവരിൽ ഉൾപ്പെട്ട ഒരു കുട്ടിക്ക് കിഡ്നികളിലെ രക്തധമനികളെ ബാധിക്കുന്ന ഹെമോലൈറ്റിക്ക് യുറീമിക്‌ സിൻഡ്രോം ബാധിച്ചിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. ക്വാർട്ടർ പൗണ്ടർ എന്ന ബീഫ് പാറ്റി ബർഗർ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

എവിടെനിന്നാണ് ഉണ്ടായതെന്ന കൃത്യമായി മനസിലാക്കാൻ തുടക്കത്തിൽ സാധിച്ചിരുന്നില്ല. ബർഗറിനായി ഉപയോഗിക്കുന്ന സ്‌ലൈസ്ഡ് ഒണിയൻസ്, ബീഫ് പാറ്റികൾ എന്നിവയിൽ നിന്നാകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. അതിനാൽ തത്കാലത്തേക്ക് ക്വാർട്ടർ പൗണ്ടർ ബർഗർ മെനുവിൽ നിന്ന് ഒഴിവാക്കാൻ മക്‌ഡൊണാൾഡ്സിനോട് യുഎസ് ആരോഗ്യവിഭാഗം അധികൃതർ നിർദേശിക്കുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ബ‌‍ർ​ഗറിൽ ഉപയോ​ഗിച്ചിരുന്ന സവാളയാണ് അപകടകാരിയെന്ന് കണ്ടെത്തുകയായിരുന്നു.

Content Highlights: McDonald’s has reintroduced Quarter Pounders to its menu after tests confirmed no E. coli in their beef patties, linked to an outbreak that sickened 75 and killed one.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us