കടയിൽ പോകുമ്പോഴുള്ളത് പോലുള്ള കുറിപ്പടികൾ റെഡി!; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ പുതിയ 'ഷോപ്പിംഗ് ലിസ്റ്റ്' ഫീച്ചർ

സ്കാൻചെയ്തോ, ടൈപ്പ് ചെയ്തോ, അല്ലെങ്കിൽ വോയ്സ് ആക്കിയോ വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കും

dot image

പുതിയ ഷോപ്പിങ്ങ് ലിസ്റ്റുമായി സി​​ഗ്​ഗ്വി ഇൻസ്റ്റാമാ‍ർട്ട് ഷോപ്പിങ്ങ് ​ഗെയിം അപ്​​ഗ്രേഡ് ചെയ്യാനൊരുങ്ങുന്നു. എക്സിലൂടെ ഒരു ഉപഭോക്താവ് ഫീഡ്ബാക്ക് പങ്കുവെച്ചതിന് പിന്നാലെയാണ് സി​​ഗ്​ഗ്വിയുടെ ഈ നീക്കം. സ്കാൻചെയ്തോ, ടൈപ്പ് ചെയ്തോ, അല്ലെങ്കിൽ വോയ്സ് ആക്കിയോ വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കും. ​ഗബ്ബർ സിങ്ങ് എന്ന യൂസർനെയിമിലുള്ള കസ്റ്റമറാണ് സാധനങ്ങൾ വാങ്ങാനുള്ള കുറിപ്പുമായി കടയിൽ പോകുന്ന ശീലം ചൂണ്ടിക്കാണിച്ച് എക്സിൽ ഈ വിഷയം ഉന്നയിച്ചത്.

ഇന്ത്യൻ ശൈലി അനുസരിച്ച് സാധനങ്ങൾ വാങ്ങാനായി കടയിൽ പോകുമ്പോൾ വാങ്ങിക്കേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാണ് പോകാറുള്ളത്. എന്നാൽ പുതിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഗ്രോസറീസ് വാങ്ങിക്കാൻ ഇപ്പോൾ ഏറെ ബുദ്ധിമുട്ടാണ്. എന്തൊക്കെ വേണമെന്ന് പ്രത്യേകം തിരഞ്ഞ് അവയുടെ അളവ് അടയാളപ്പെടുത്തി സാധനങ്ങൾ വാങ്ങിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നാണ് ഗബ്ബർ സിങ്ങ് കുറിച്ചത്. എളുപ്പത്തിൽ സാധനങ്ങൾ കിട്ടാനായി ഒരു ലിസ്റ്റ് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം കുറിച്ചു.

ഉപയോക്താക്കളുടെ ഫീഡ്‌ബാക്കിന് നന്ദി പറഞ്ഞുകൊണ്ട് സ്വിഗ്ഗി സഹസ്ഥാപകൻ ഫാനി കിഷൻ പുതിയ ഫീച്ചറിൻ്റെ പ്രഖ്യാപനം എക്സിലൂടെ പങ്കുവെച്ചു. ഫീച്ചർ പൈലറ്റ് ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു. ഷോപ്പിംഗ് ലിസ്റ്റിൻ്റെ ഒരു ചെറിയ ഡെമോയും അദ്ദേഹം @SwiggyInstamart ലൂടെ പങ്കുവെച്ചു.

പുതിയ ഫീച്ചറിൻ്റെ രൂപകൽപ്പനയെയും പ്രവർത്തനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി ഉപയോക്താക്കൾ എക്സിലൂടെ പ്രകരണങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഡിജിറ്റൽ ഷോപ്പിംഗ് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുന്ന കുടുംബാംഗങ്ങൾക്ക് പുതിയ ഫീച്ചർ വളരെ ഉപകാരപ്പെടുമെന്നാണ് അഭിപ്രായം. ഷോപ്പിംഗ് വളരെ ലളിതവും പെട്ടെന്നുമാക്കാൻ പുതിയ ഫീച്ചർ സഹായകരമാക്കും.

ഫീച്ചർ എങ്ങനെ പ്രവർത്തിക്കും

“Say it,” “Scan it,” and “Write it എന്ന ഓപ്ഷനോട് കൂടി ഷോപ്പിംഗ് ലിസ്റ്റ് ഉപയോക്താകൾക്ക് സൃഷ്‌ടിക്കാൻ സാധിക്കും. ഉപയോക്താക്കൾ പറയുന്നതനുസരിച്ച് "പാൽ, ആപ്പിൾ, റൊട്ടി" എന്നിങ്ങനെ വേണ്ട സാധനങ്ങളുടെ പട്ടിക ആപ്പിൽ രേഖപ്പെടുത്താനാകും.

അല്ലെങ്കിൽ “Write it” ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കുറിപ്പുകൾ അഥവാ ടൈപ്പ് ചെയ്‌ത ലിസ്റ്റുകൾ ചേർക്കാൻ സാധിക്കും. നമുക്ക് ഒരു പേപ്പറിൽ ലിസ്റ്റ് തയ്യാറാക്കി അത് “Scan it” ഫീച്ചർ വഴി ആപ്പിൽ ചേർക്കാനും സാധിക്കും. ആപ്പിൾ ഉപയോക്താക്കൾക്ക് സിരിയോട് "ഹേയ് സിരി, എൻ്റെ Swiggy Instamart ലിസ്റ്റ് സൃഷ്‌ടിക്കുക" എന്ന് കമാൻഡ് ചെയ്ത് വേണ്ട സാധനങ്ങളുടെ പട്ടികയും പറഞ്ഞാൽ സിരി നേരിട്ട് ആപ്പിലേക്ക് ലിസ്‌റ്റ് സൃഷ്ടിക്കും.

Content Highlights: Swiggy Instamart has taken a step in upgrading the shopping game with a new “Shopping List” feature. This new feature will allow shoppers to create their carts effortlessly by scanning, typing, or even speaking their list of items.

dot image
To advertise here,contact us
dot image