പാചകം ഇഷ്ടമാണോ, പ്രൊഫഷനാക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം!

രുചികരമായ ഭക്ഷണം ആളുകൾക്ക് നൽകുമ്പോള്‍ അർപ്പണ​ബോധത്തോടെ ഒരു മികച്ച പാചകക്കാരൻ കൂടിയാണ് പിറവിയെടുക്കുന്നത്

dot image

പാചകത്തെ ഒരു കലയായി കാണുന്നവരും പാചകത്തെ കരിയറായി തിരഞ്ഞെടുക്കുന്നവരും അനവധിയാണ്. രുചികരമായ ഭക്ഷണം ആളുകൾക്ക് നൽകുമ്പോഴും അർപ്പണ​ബോധത്തോടെ ഒരു മികച്ച പാചകക്കാരൻ കൂടിയാണ് പിറവിയെടുക്കുന്നത്. ഒരു മികച്ച ഷെഫ് അല്ലെങ്കിൽ പാചകക്കാരൻ എങ്ങനെയായിരിക്കണം എന്ന് കൂടി അറിഞ്ഞിരിക്കണം.

എങ്ങനെ ഒരു മികച്ച പാചകക്കാരനാകാം?

  1. ഒരു പാചകക്കാരൻ എന്ന നിലയിൽ അറിഞ്ഞിരികേണ്ട മർമ്മപ്രധാനമായ കാര്യം എന്തെന്നാൽ ഒരു പാചകക്കാരൻ എന്നാൽ ഭക്ഷണത്തെ ഏറെ ഇഷ്ടപ്പെടുന്നവനായിരിക്കണം എന്നതാണ്. സുഗന്ധ വ്യഞ്ജനങ്ങളും പുതിയ ചേരുവകളും ചേർന്ന് പുതിയ പുതിയ ഭക്ഷണ പരീക്ഷണങ്ങൾ നടത്താൻ തയ്യാറാകണം.
  2. .ഒരു പാചക സ്കൂളിൽ ചേരുകയോ പ്രൊഫഷണൽ പാചക ക്ലാസുകളിൽ ചേരുകയോ ചെയ്യുന്നത് പാചകത്തെ കൂടുതൽ അടുത്ത് അറിയാനും മനസ്സിലാക്കാനും സഹായിക്കുന്നു. ഈ പ്രോഗ്രാമുകൾ വളർന്നുവരുന്ന പാചകക്കാരെ വൈവിധ്യമാർന്ന വിഭവങ്ങൾ തയ്യാറാക്കുന്നതിൽ ആത്മവിശ്വാസം നേടാൻ സ​ഹായിക്കും. അന്താരാഷ്ട്ര പാചകരീതികളും നൂതന സാങ്കേതിക വിദ്യകളും പാചകത്തിന് പിന്നിലെ ശാസ്ത്രവും മനസ്സിലാക്കുന്നതിനും ഇവ സഹായിക്കും. ആധുനിക പാചക രീതികളെയും ഭക്ഷണ വിഭവങ്ങളെയും പറ്റി അറിഞ്ഞിരിക്കേണ്ടത് ഒരു ഷെഫിൻ്റെ ഉത്തരവാദിത്തമാണ്.
  1. പ്രശസ്ത എക്‌സിക്യൂട്ടീവ് ഷെഫ് ആകാനുള്ള യാത്രയിൽ വർഷങ്ങളുടെ കഠിനാധ്വാനം ഉണ്ടാകും. മണിക്കൂറുകളോളം നിൽക്കുക, കർശനമായ സമയപരിധി പാലിക്കുക, ഒന്നിലധികം ജോലികൾ ഒരേസമയം കൈകാര്യം ചെയ്യുക എന്നിവ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണ്. ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് മാത്രമേ ഒരു മികച്ച പാചകക്കാരൻ ആകാൻ സാധിക്കുകയുള്ളു.
  2. സ്പെഷ്യലൈസ് ചെയ്യാനുള്ള അവസരമാണ് ഈ കരിയറിലെ ഏറ്റവും വലിയ മികവ്. സ്പെഷ്യലൈസേഷൻ പാചകക്കാരെ പ്രത്യേക സാങ്കേതികതകളെയും ശൈലികളെയും ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും. പുതിയ പുതിയ വിഭവങ്ങൾ സ്പെഷ്യലൈസ് ചെയ്ത് കണ്ടെത്തുന്നതോടെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് കഴിവുകൾ വികസിപ്പിക്കാനും സഹായിക്കും.
  3. മണിക്കൂറുകളോളം നിണ്ട നിൽപ്പ്, ചൂടുകൂടിയതും ഇടുങ്ങിയ സാഹചര്യങ്ങളിലും ജോലി ചെയ്യേണ്ടത് എല്ലാം ഒരു പക്ഷേ പാചകം ചെയ്യുന്നവർക്ക് ഒരു വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ശാരീരികമായും മാനസികമായും വെല്ലുവിളികൾ നിറഞ്ഞ ഒരു തൊഴിലാണ്. അതുകൊണ്ട് തന്നെ ഈ പാഷനെ അത്രമേൽ ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ നിലനിൽപ്പുള്ളു.

Content Highlights:The road to becoming a successful chef is paved with challenges, yet, the rewards of creating extraordinary food experiences can make it all worthwhile.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us