ഇതൊരു കോഴിയല്ല, ഹോട്ടലാണ്!

ഗിന്നസ് വേള്‍ഡ് റെക്കോഡ് നേടിയ ഫിലിപ്പെന്‍സിലെ കോഴിയുടെ രൂപത്തിലുളള ഹോട്ടല്‍

dot image

ഫിലിപ്പീന്‍സില്‍ ഒരു വലിയ പൂവന്‍ കോഴിയുണ്ട്. ഈ കോഴി കൂവില്ല, ചിറകിട്ടടിക്കില്ല. കാരണം ഇതൊരു ഹോട്ടലാണ്! വലിയ കോഴിയുടെ രൂപത്തിലുളള ഈ ഹോട്ടലില്‍ താമസിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരെ ഫിലിപ്പീന്‍സിലേക്ക് വിട്ടോളൂ. ഫിലിപ്പീന്‍സിലെ നീഗ്രോസ് ഓക്‌സിഡന്റിലെ കാമ്പ്യൂസ്‌റ്റോഹാന്‍ എന്ന മനോഹരമായ പട്ടണത്തിലാണ് ഈ ചിക്കന്‍ ഹോട്ടലുള്ളത്. ഈ ഭീമാകാരനായ കോഴി ഹോട്ടലിന് 139 അടി ഒന്‍പതിഞ്ച് വീതിയും 92 അടി അഞ്ച് ഇഞ്ച് നീളവുമുണ്ട്. കാമ്പ്യുസ്റ്റോഹാന്‍ ഹൈലാന്‍ഡ് റിസോര്‍ട്ടിന്റെ ഭാഗമാണ് ഈ കോഴി ഹോട്ടല്‍. വലിയ എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍, ആധുനികമായ കിടക്കകള്‍, ടിവി തുടങ്ങി എല്ലാവിധ സൗകര്യമുണ്ട് ഈ ഹോട്ടലിന്റെ ഉള്ളില്‍.


2003 ജൂണ്‍ 10 നാണ് ഹോട്ടലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2024 സെപ്തംബര്‍ എട്ടോടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു. ഈ ഭീമാകാരനായ കോഴി ഹോട്ടല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇതിനിടയില്‍ ഇടംപിടിച്ചുകഴിഞ്ഞു. റിക്കോര്‍ഡോ കാനോ ഗ്വാപോടാന്‍ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയും കൂടിയാണ് അവരുടെ റിസോര്‍ട്ടില്‍ ഈ കോഴി ഹോട്ടലിന്റെ ആശയം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും.

ഈ ഹോട്ടലിന് പിന്നിലെ ആശയത്തെക്കുറിച്ച് ഉടമയായ റിക്കോര്‍ഡോ കാനോ ഗ്വാപോടാന്‍ പറയുന്നത് ഇങ്ങനെയാണ്. 'പൊതുജനങ്ങള്‍ക്ക് ഒരു 'വൗ ഫാക്ടര്‍' നല്‍കാന്‍ കഴിയുന്ന എന്തെങ്കിലും നിര്‍മ്മിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു'. ഈ ചിക്കന്‍ കെട്ടിടത്തിന് പുറമേ കാമ്പ്യൂസ്റ്റോഹാന്‍ ഹൈലാന്‍ഡ് റിസോര്‍ട്ടില്‍ വലിയ വേവ് പൂള്‍, വലിയ റസ്‌റ്റോറന്റ് , ഒരു കഫേ,മൂന്ന് നീന്തല്‍കുളങ്ങള്‍, ബോണിറ്റ ഹട്ടുകള്‍ എന്നിങ്ങനെ പല സൗകര്യങ്ങളുണ്ട്.

Content Highlights : A hotel in the shape of a chicken in the Philippines that won the Guinness World Record

dot image
To advertise here,contact us
dot image