പാൽ, തൈര്, പനീർ; നിങ്ങളുടെ ആരോഗ്യത്തിന് ​ഗുണകരമായ പാലുൽപ്പന്നം ഏതാണ്? തിരിച്ചറിയാം

പാലുൽപ്പന്ന പ്രേമികൾക്ക് പാലും പനീറും തൈരും തമ്മിൽ തിരഞ്ഞെടുക്കുന്നത‍ും ബുദ്ധിമുട്ടാണ്

dot image

പാൽ ഉത്പന്നങ്ങൾ ഇഷ്ടമില്ലാത്തവര്‍ തീരെ കുറവായിരിക്കും. ദിവസവും പാൽ ഉപയോ​ഗിച്ചുണ്ടാക്കുന്ന എന്തെല്ലാം സാധനങ്ങളാണ് നമ്മൾ കഴിക്കുന്നത്.

പാലുൽപ്പന്ന പ്രേമികൾക്ക് പാലും പനീറും തൈരും തമ്മിൽ തിരഞ്ഞെടുക്കുന്നത‍ും ബുദ്ധിമുട്ടാണ്. ഇവ മൂന്നും പോഷക ​ഗുണങ്ങൾ ഉള്ളവയാണെങ്കിലും നിങ്ങൾക്ക് ഏറ്റവും ആരോഗ്യകരമായത് ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അതിന് ഒരു വഴിയുണ്ട്. പാൽ, പനീർ, തൈര് എന്നിവയ്ക്ക് വേറെ വേറെ രുചികൾ പോലെ വ്യത്യസ്ത ആരോ​ഗ്യ​ ഗുണങ്ങളുമുണ്ട്.

പാൽ

എല്ലിന് ആരോ​ഗ്യം വർദ്ധിക്കാനും പൊട്ടാസ്യത്തിൻ്റെ അളവ് കാരണം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും പാൽ സഹായിക്കും. 250 മില്ലി ലിറ്റർ പാലിൽ 90 കലോറിയും 9 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നുണ്ട്. ഒരു കപ്പ് പാലിൽ 8 ശതമാനം വിറ്റാമിൻ ബി 12, 2 ശതമാനം വിറ്റാമിൻ എ എന്നിവയും 12 ശതമാനം കാൽസ്യം, 1 ശതമാനം സോഡിയം, 2 ശതമാനം മഗ്നീഷ്യം, 4 ശതമാനം പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ആയുർവേദം അനുസരിച്ച്, പാൽ നൽകുന്ന പോഷകങ്ങള്‍ മറ്റൊരു ഭക്ഷണത്തിൽ നിന്നും ലഭിക്കില്ല. എന്നാൽ തണുത്ത പാൽ കുടിക്കുന്നത് ഒഴിവാക്കണം. പാൽ തിളപ്പിച്ചേ ഉപയോ​ഗിക്കാവൂ. ഏകദേശം 5 മുതൽ 10 മിനിറ്റ് വരെ പതുക്കെ തിളയ്ക്കുന്ന തരത്തിൽ ചൂടാക്കണം. ദഹനം മെച്ചപ്പെടുത്താനും പാൽ സഹായിക്കും. കഫകെട്ട് പോലുള്ള അസുഖം കുറയ്ക്കാനും പാൽ ഉപയോ​ഗം സഹായിക്കും.

പനീർ

ഉയർന്ന പ്രോട്ടീനും അവശ്യ പോഷകങ്ങളും ഉള്ളതിനാൽ പനീർ മെച്ചപ്പെട്ട ആരോ​ഗ്യം നൽകും. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും പനീർ സഹായിക്കും. പനീർ കഴിക്കുന്നത്. ‌പേശികളുടെ വളർച്ചയ്ക്കും മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾക്കും നല്ലതാണ്. ലോ-കാർബ് ഭക്ഷണക്രമം പിന്തുടരുന്നവർക്ക് പനീർ അനുയോജ്യമായ ഓപ്ഷനാണ്.

പനീറിൻ്റെ അടങ്ങിയ പോഷകങ്ങൾ

കലോറി - 321ഗ്രാം
പ്രോട്ടീൻ - 25 ഗ്രാം
കൊഴുപ്പ് - 25 ഗ്രാം
കാർബോഹൈഡ്രേറ്റ് - 3.57 ഗ്രാം

തൈര്

പാലുമായി താരതമ്യപ്പെടുത്തുമ്പോൾ തൈര് ദഹിപ്പിക്കാൻ എളുപ്പമാണ്. കൂടുതൽ നേരം ആരോ​ഗ്യത്തൊടെ നിലനിർത്താനും തൈരിന് സാധിക്കും. നല്ല ബാക്ടീരിയകൾ നിറഞ്ഞ തൈര് ദഹനനാളത്തെ ശുദ്ധീകരിക്കാനും അണുബാധയെ അകറ്റി നിർത്താനും സഹായിക്കുന്നു. ഒരു ​​കപ്പ് തൈരിൽ 98 കലോറിയും 11 ഗ്രാം പ്രോട്ടീനും ഉണ്ടായിരിക്കും. ഒരു ​​കപ്പ് തൈരിൽ പാലിൽ അടങ്ങിയിരിക്കുന്ന അതേ അളവിൽ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു, ഇത് 8 ശതമാനം വിറ്റാമിൻ-ബി 12 ഉം 2 ശതമാനം വിറ്റാമിൻ എയും ആണ്. മറ്റ് ഗുണങ്ങളെ താരതമ്യം ചെയ്യുമ്പോൾ, ഒരു കപ്പ് തൈരിൽ ഏകദേശം 8 ശതമാനം കാൽസ്യം, 15 ശതമാനം സോഡിയം, 2 ശതമാനം മഗ്നീഷ്യം, 2 ശതമാനം പൊട്ടാസ്യം എന്നിവയുണ്ട്.

ആയുർവേദ പ്രകാരം തൈര് കഴിക്കുന്നതിന് ചില വ്യവസ്ഥകളുണ്ട്‌

തൈര് രാത്രി കഴിക്കാൻ പാടില്ല.

ദിവസവും തൈര് കഴിക്കുന്നത് കഫം വർദ്ധിക്കാൻ കാരണമാകും. അതിനാൽ ദിവസവും തൈര് കഴിക്കുന്നത് ഒഴിവാക്കുക.

എല്ലാ ഒന്നിടവിട്ട ദിവസവും മോര് കഴിക്കുന്നത് നല്ലതാണ്.

മൂന്നിൻ്റെയും പോഷകമൂല്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല എന്നതിനാൽ, ദിവസവും പാൽ, ആഴ്ചയിൽ ഒരിക്കൽ പനീർ, ആഴ്ചയിൽ 2-3 ദിവസം തൈര് എന്നിവ കഴിക്കുന്നതാണ് നല്ലത്. ഓരോ പാലുൽപ്പന്നത്തിനും അതിൻ്റേതായ ഗുണങ്ങളുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ വൈവിധ്യങ്ങൾ ഉൾപ്പെടുത്തുന്നതിന് ഓരോ ഉത്പന്നങ്ങളും ഉപയോ​ഗിക്കുന്നത് നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അത്യാവശ്യമായതിനാല്‍ പാലും തൈരും മികച്ചതാണ്. പേശി വളർത്തുന്നതിന് പനീറും പാലും നല്ല പ്രോട്ടീൻ നൽകുന്നു. കുടലിൻ്റെ ആരോഗ്യത്തിന് തൈര് മികച്ച ചോയിസാണ്. അതിൻ്റെ പ്രോബയോട്ടിക് ദഹനത്തെയും രോഗപ്രതിരോധ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.

Content Highlight: Each dairy product has its unique advantages. Incorporating a variety into your diet can help you reap the benefits of each while providing a balanced intake of essential nutrients

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us