ഈസി ആന്‍റ് ടേസ്റ്റി; ഉരുളക്കിഴങ്ങുകൊണ്ട് തയ്യാറാക്കാം പിസ്സ

ഈസിയായി തയ്യാറാക്കാം കൊതിയൂറും ഉരുളക്കിഴങ്ങ് പിസ്സ

dot image

കുട്ടികളോടൊത്ത് പുറത്തുപോയാല്‍ അവര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് പിസ്സ. ഓവന്‍ ഇല്ലാതെ വീട്ടില്‍ പിസ്സ ഉണ്ടാക്കാന്‍ സാധിക്കും. പുതിയ ഭക്ഷണം ഉണ്ടാക്കാനും അത് വിളമ്പാനും ആസ്വദിക്കാനും ഒക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വിഭവം ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ഉരുളക്കിഴങ്ങും ചീസും ഒക്കെ ചേര്‍ത്ത് വളരെ ഈസിയായി ടേസ്റ്റിയായി തയ്യാറാക്കാവുന്ന പിസ്സ ഇതാ…

പൊട്ടറ്റോ പിസ്സ

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ് - 1 വലുത് (തൊലികളഞ്ഞ് വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞത്)
ഒലിവ് ഓയില്‍ - 1 ടേബിള്‍ സ്പൂണ്‍
ചീസ് ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്
ടൊമാറ്റോ സോസ് - 3 ടേബിള്‍ സ്പൂണ്‍
മഷ്റൂം അരിഞ്ഞത് - 1/4 കപ്പ്
മൊസറല്ലോ ചീസ് - 2 ടേബിള്‍ സ്പൂണ്‍
മുട്ട - 1 എണ്ണം
ബേക്കണ്‍ - അലങ്കരിക്കാന്‍
കുരുമുളകുപൊടി - കുറച്ച്

Also Read:

തയ്യാറാക്കുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക് പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി പൊട്ടറ്റോ കഷണങ്ങള്‍ നിരത്തി വയ്ക്കുക. അതിനുമുകളില്‍ ചീസ് ഗ്രേറ്റ് ചെയ്തത് ഇട്ട് അഞ്ച് മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക. ഇനി ടൊമാറ്റോ സോസ് ഒഴിക്കാം. അതിനുമുകളില്‍ മഷ്റും നിരത്തുക. ഇനി മൊസറല്ലോ ചീസ് ചേര്‍ക്കാം. ഇനി നടുവിലായി മുട്ട പൊട്ടിച്ചൊഴിച്ച് 5 മിനിറ്റ് വേവിക്കുക. ബേക്കണും കുരുമുളകുപൊടിയും അല്‍പ്പം ഒലിവ് ഓയിലും മുകളില്‍ വിതറി മുറിച്ച് വിളമ്പാം.

Content Highlights :Here is a very easy and tasty pizza made with potatoes and cheese

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us