ചൂട് തുടങ്ങിയില്ലെ; ഉള്ളം തണുപ്പിക്കാൻ കരിക്കും കരിക്കിന്‍വെള്ളവും ചേര്‍ത്തൊരു ഹോംമെയ്ഡ് പുഡ്ഡിംഗ്

മനംമയക്കുന്ന രുചിയോടെ കരിക്കും കരിക്കിന്‍വെള്ളവും ചേര്‍ത്തൊരു പുഡ്ഡിംഗ്

dot image

പലതരം പുഡ്ഡിംഗുകളെക്കുറിച്ച് കേട്ടിട്ടുണ്ട് അല്ലേ. ചിലതൊക്കെ നിങ്ങള്‍ തയ്യാറാക്കിയിട്ടും ഉണ്ടാവും. എന്നാല്‍ കരിക്ക് കൊണ്ട് ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ? യാത്രചെയ്യുമ്പോള്‍ വഴിയരികിലൊക്കെ ധാരാളം കരിക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നld കാണാറില്ലേ. അതില്‍നിന്ന് രണ്ടെണ്ണം വാങ്ങിക്കോളൂ നല്ല ടേസ്റ്റുളള കരിക്ക് പുഡ്ഡിംഗ് ഉണ്ടാക്കിനോക്കാം.

കരിക്ക് പുഡ്ഡിംഗ്

ആവശ്യമുള്ള സാധനങ്ങള്‍

  • കരിക്ക് - 250 ഗ്രാം
  • കരിക്കുംവെള്ളം - ആവശ്യത്തിന്
  • പഞ്ചസാര - 100 ഗ്രാം
  • ചൈനാഗ്രാസ് - 20 ഗ്രാം
  • പാല്‍ - 1/2 ലിറ്റര്‍
  • കണ്ടന്‍സിഡ് മില്‍ക്ക് - ഒന്നരക്കപ്പ്

തയ്യാറാക്കുന്ന വിധം
കരിക്കും ആവശ്യത്തിന് കരിക്കിൻവെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക.ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളമൊഴിച്ച് ചൈനാഗ്രാസ് ഉരുക്കിയെടുക്കുക.ഒരു പാനില്‍ പാല്‍ ഒഴിച്ച് തിളപ്പിച്ച് അതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കരിക്ക് അരച്ചതും കണ്ടന്‍സിഡ്മില്‍ക്കും ചേര്‍ത്ത് ചെറുചൂടില്‍ അല്‍പ്പസമയം ഇളക്കി അടുപ്പില്‍നിന്നിറക്കി വയ്ക്കുക. ഇതൊരു പുഡ്ഡിംഗ് ഡിഷില്‍ ഒഴിച്ച് ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് വിളമ്പാം.

Content Highlights : How about making a pudding with Karikku?- A pudding mixed with karikku and karikku water with a mesmerizing taste

dot image
To advertise here,contact us
dot image