വിത്തെടുത്ത് തിന്നാലോ?; പ്രഭാതഭക്ഷണത്തിലെ രാജാക്കന്മാരെ അറിയാം

ദിവസവും ഭക്ഷണത്തിൽ വിത്ത് ഉൾപ്പെടുത്തിയാൽ ഉണ്ടാവുന്ന ​ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

dot image

ദിവസം മുഴുവൻ ആരോ​ഗ്യം നിലനിർത്താൻ പ്രധാന പങ്ക് വഹിക്കുന്നത് പ്രഭാത ഭക്ഷണമാണെന്ന് നമ്മുക്കറിയാം. ആരോഗ്യശീലങ്ങളുടെ ഭാഗമായി മികച്ച ഭക്ഷണക്രമം തിരഞ്ഞെടുക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഇന്ന് നമ്മളിൽ പലരും. ഇന്നത്തെ നമ്മുടെ പ്രഭാത ഭക്ഷണത്തിൽ അങ്ങ് വിദേശ രാജ്യങ്ങളിൽ നിന്ന് കപ്പൽ കയറി എത്തിയ ചില വിത്തുകളുണ്ട്. പോഷകങ്ങൾ നിറഞ്ഞ ചെറിയ പവർഹൗസുകൾ. ചിയ വിത്തുകൾ മുതൽ മത്തങ്ങ വിത്തുകൾ വരെ, ദിവസവും ഭക്ഷണത്തിൽ വിത്ത് ഉൽപ്പെടുത്തിയാൽ ഉണ്ടാവുന്ന ​ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

ചിയ സീഡ്സ്

പ്രഭാത ഭക്ഷണത്തിൽ പോഷക ​ഗുണങ്ങൾ നൽകാനും ആരോ​ഗ്യം വർദ്ധിക്കാനും സാധിക്കുന്നതിനാൽ ആളുകൾക്ക് ഇടയിൽ പ്രത്യേകിച്ച് ഡയറ്റ് ശ്രദ്ധിക്കുന്നവർക്കിടയിൽ ഏറെ ജനപ്രീതി നേടിയിട്ടുണ്ട് ചിയ സീഡ്സ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ ചെറിയ കറുത്ത വിത്താണ് ചിയ സീഡ്സ്. പ്രഭാത സ്മൂത്തികളിലോ ഓട്‌സിലോ ആണ് പ്രധാനമായും ഇത് ഉപയോ​ഗിക്കാറുള്ളത്. ഇത് ശരീരത്തെ മണിക്കൂറുകളോളം ഊർജ്ജസ്വലതയോടെ നിലനിർത്താൻ സഹായിക്കുന്നു.

ഫ്ളാക്സ് സീഡ്സ്

ചിയ വിത്തുകൾ ഉള്ളതുപോലെ, ഫ്ളാക്സ് സീഡുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻ്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു തരം ആൻ്റി ഓക്‌സിഡൻ്റാണ് ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുള്ളത്. സാലഡുകളിലോ സ്മൂത്തികളിലോ ഇവ വിതറി അവ ഉപയോ​ഗിക്കാവുന്നതാണ്.

പെപ്പിറ്റാസ് അഥവാ മത്തങ്ങ വിത്തുകൾ

ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിർത്താൻ സഹായിക്കുന്ന രുചികരവും പോഷകപ്രദവുമായ ലഘുഭക്ഷണമാണ് പെപ്പിറ്റാസ്. ഈ വിത്തുകളിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഒരു പിടി മത്തങ്ങ വിത്തുകൾ ചേർക്കുന്നത് വിശപ്പ് അകറ്റാനും പ്രകൃതിദത്തമായ ഊർജ്ജം നൽകാനും സഹായിക്കും.

സൂര്യകാന്തി വിത്തുകൾ

പോഷകൾ ഏറെ അടങ്ങിയിട്ടുള്ള ഒരു വിത്താണ് സൂര്യകാന്തി വിത്തുകൾ. ഈ രുചികരമായ വിത്തുകളിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. സൗന്ദര്യം വർദ്ധിപ്പിക്കാനും ഇവ സഹായിക്കും. സലാഡുകളിലും സ്മൂത്തികളിലും ഇവ ഉപയോ​ഗിക്കാവുന്നതാണ്.

എള്ള്

എള്ള് വളരെ ചെറുതാണെങ്കിലും അവ ശക്തമായ പോഷകഗുണമുള്ളതാണ്. ഇവയിൽ തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയുൾപ്പെടെ ബി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ശക്തി നില നിലനിർത്താൻ ആവശ്യമായ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടം കൂടിയാണ് അവ. ഭക്ഷണപദാർത്ഥങ്ങളിൽ എള്ള് ചേർക്കുന്നത് സ്വാദ് വർദ്ധിപ്പിക്കാനും ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

(ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വിദഗ്ധോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ വേണം ഇത് ഡയറ്റിൽ ഉൾപ്പെടുത്താൻ)

Content Highlight:Adding a variety of seeds into your diet is an excellent way to naturally boost your daily energy levels. Add sunflower, sesame, pumpkin, chia and flax seeds to your daily diet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us