20 രൂപയുളള ഒരു കുപ്പി വെള്ളത്തിന് ഈടാക്കിയത് 41 രൂപ; ഏഴ് വർഷത്തെ നിയമപോരാട്ടം, ഒടുവിൽ സുപ്രധാന വിധി

കുപ്പിയുടെ MRP 20 രൂപ മാത്രമായിരുന്നു. അതേസമയം റസ്റ്റോറൻ്റ് അദ്ദേഹത്തോട് കുപ്പിക്ക് ഈടാക്കിയത് നികുതി ഉൾപ്പെടെ 41 രൂപയായിരുന്നു. സൂചിപ്പിച്ച MRPയേക്കാൾ 21 രൂപ അധികം.

dot image

പലപ്പോഴും നമുക്ക് ആവശ്യമുള്ള പല സാധനങ്ങളും നമ്മൾ ഇരട്ടി വില കൊടുത്താണ് വാങ്ങാറുള്ളത്. MRP റെയിറ്റിനും ഉപരി GST എന്ന പേരിലും ഇരട്ടി വില ഈടാക്കിയാണ് പലരും സാധനങ്ങൾ വിൽക്കുന്നതും. എന്നാൽ ഇത്തവണ വഡോദര ഉപഭോക്തൃ കമ്മീഷൻ പുറപ്പെടുവിച്ച സുപ്രധാന വിധിയാണ് ഇപ്പോൽ ചർച്ചകളിൽ ഇടം പിടിക്കുന്നത്.

ജതിൻ വലങ്കർ എന്ന ആൾ വഡോദരയിലെ കബീർസ് കിച്ചൻ കഫേ ഗാലറി സന്ദർശിച്ച് 750 മില്ലി കുപ്പി വെള്ളം ഓർഡർ ചെയ്‌തതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. മിക്ക റെസ്റ്റോറൻ്റുകളിലും കഫേകളിലും മെനു പ്രകാരം കുപ്പിയുടെ വില 39 രൂപയായിരുന്നു. എന്നാൽ കുപ്പിയുടെ MRP 20 രൂപ മാത്രമായിരുന്നു. അതേസമയം റസ്റ്റോറൻ്റ് അദ്ദേഹത്തോട് കുപ്പിക്ക് ഈടാക്കിയത് നികുതി ഉൾപ്പെടെ 41 രൂപയായിരുന്നു. സൂചിപ്പിച്ച MRPയേക്കാൾ 21 രൂപ അധികം.

ഇതുമായി ബന്ധപ്പെട്ട് വഡോദര ഉപഭോക്തൃ കമ്മീഷനിൽ ജതിൻ വലങ്കർ പരാതി നൽകുകയായിരുന്നു. കഫേയിൽ ഒരു കുപ്പി വെള്ളത്തിന് അമിത വില ഈടാക്കിയതിനെത്തുടർന്ന് പ്രദേശവാസിയായ ജതിൻ വലങ്കറിന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഉപഭോക്തൃ കമ്മിഷൻ്റെ ഉത്തരവ് വലങ്കാറിന് അനുകൂലമായതോടെ കഫേയുടെ നടപടി വ്യാപാര സമ്പ്രദായമനുസരിച്ച് അന്യായമാണെന്ന് കോടതി വ്യക്തമാക്കി. ഏഴ് വർഷത്തെ കാലതാമസത്തിന് 9% അധിക പലിശ സഹിതം അധിക തുകയായ 21 രൂപ തിരികെ നൽകാനും കഫേ ഉത്തരവിട്ടു.

ഇതിനുപുറമെ ഏഴുവർഷത്തെ നിയമപോരാട്ടത്തിനിടയിൽ ഉണ്ടായ നിയമച്ചെലവിനുള്ള നഷ്ടപരിഹാരമായി റസ്റ്റോറൻ്റിനോട് 2000 രൂപ വലങ്ങാറിന് നൽകാനും കോടതി ഉത്തരവിട്ടു. ഒരു ലളിതമായ ഉൽപ്പന്നത്തിന് അധിക തുക ഈടാക്കിയ വലങ്ങാറിന് ഉണ്ടായ വൈകാരിക ദുഃഖത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.. ബിസിനസ്സുകൾ ഉപഭോക്താക്കളിൽ നിന്ന് വർധിച്ച വില ഈടാക്കുന്ന പ്രവണതയും ഈ കേസ് എടുത്തുകാണിച്ചു.

'ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കുകയോ അന്യായമായ വിലനിർണ്ണയ രീതികളിൽ ഏർപ്പെടുകയോ ചെയ്യുന്നത് നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നുള്ള, ബിസിനസുകൾക്കുള്ള മുന്നറിയിപ്പായാണ് കോടതിയുടെ തീരുമാനം കാണുന്നത്.' ഒരു ഡിജിറ്റൽ ദിനപത്രവുമായി തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചുകൊണ്ട് ജതിൻ വലങ്കാർ പറഞ്ഞു, “ഇത് പണത്തെക്കുറിച്ചല്ല. ഇത് ശരിക്ക് വേണ്ടി നിലകൊള്ളുകയും ബിസിനസ്സുകൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാൻ വേണ്ടിയാണ്. ഉപഭോക്താക്കളെന്ന നിലയിൽ അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഈ വിധി മറ്റുള്ളവരെ സ​ഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജതിൻ വലങ്കാർ പറഞ്ഞു.

Content Highlights: After a seven-year legal battle, a Vadodara man won a landmark case against a cafe that charged him double the MRP for a bottle of water. The consumer court ordered the cafe to pay Rs 5,000 in compensation, setting a precedent against unfair pricing practices.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us