ക്രിസ്മസിനൊരുക്കാം ബ്ലു വെല്‍വെറ്റ് കേക്ക്; ഇത് പൊളിക്കും!

ക്രിസ്മസിന് തയ്യാറാക്കാന്‍ ഒരു വെറൈറി ബ്ലു വെല്‍വെറ്റ് കേക്ക്

dot image

ഡാര്‍ക്ക് ഫോറസ്റ്റ് കേക്കും വൈറ്റ് ഫോറസ്റ്റ് കേക്കും റെഡ് വെല്‍വെറ്റ് കേക്കും അരങ്ങുവാണിരുന്ന പല ആഘോഷങ്ങളിലും ഇന്ന് താരമായി കെട്ടിലും മട്ടിലും രുചിയിലും ഒക്കെ വേറിട്ട കേക്കുകള്‍ ഇടംപിടിച്ചു. അവയിലൊന്നാണ് ബ്ലൂ വെല്‍വെറ്റ് കേക്ക്. ഇത്തവണ ക്രിസ്മസ് വെറൈറ്റിയാക്കാന്‍ ഈ ബ്ലൂ വെല്‍വെറ്റ് കേക്ക് ഒന്ന് തയ്യാറാക്കി നോക്കൂ…

ബ്ലൂ വെല്‍വെറ്റ് കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍

പഞ്ചസാര- രണ്ട് കപ്പ്
ബട്ടര്‍- 227 ഗ്രാം
മുട്ട- രണ്ടെണ്ണം
കൊക്കോ പൗഡര്‍- 1 ടേബിള്‍ സ്പൂണ്‍
നീല ഫുഡ് കളര്‍- 2 ടേബിള്‍ സ്പൂണ്‍
മൈദ- രണ്ടര കപ്പ്
ഉപ്പ്- ഒരു ടീസ്പൂണ്‍
ബട്ടര്‍ മില്‍ക്ക്- ഒരു കപ്പ്
വാനില എസന്‍സ്- ഒരു ടീസ്പൂണ്‍
ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
വിനാഗിരി- ഒരു ടേബിള്‍ സ്പൂണ്‍
ക്രീംചീസ്- 225 ഗ്രാം
ബട്ടര്‍- അര കപ്പ്
മാര്‍ഷ്മല്ലോസ്- ഒരു കപ്പ്(ഉരുക്കിയത്)
പഞ്ചസാരപ്പൊടി- രണ്ട് കപ്പ്
തേങ്ങ ചിരകിയത്- ഒരു കപ്പ്
നട്ട്സ് തരുതരുപ്പായി പൊടിച്ചത്- ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ഓവന്‍ 175 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കുക
കേക്ക് ടിന്നില്‍ ബട്ടര്‍ പുരട്ടി മൈദ തൂവി വയ്ക്കുക.
ഒരു ബൗളില്‍ അല്‍പ്പം പഞ്ചസാരയും ബട്ടറും എടുത്ത് അടിച്ച് യോജിപ്പിച്ചുവയ്ക്കുക.
വെള്ളമയമില്ലാത്ത ഒരു ബൗളില്‍ മുട്ട ഓരോന്നായി പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക.
കൊക്കോ പൗഡറും ഫുഡ് കളറും ഒന്നിച്ചെടുത്ത് ഇളക്കി അതിലേക്ക് ബാക്കി പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിക്കുക. ഇതും മൈദയും ഉപ്പും കൂടി ചേര്‍ത്തിളക്കി വയ്ക്കുക.
മൈദക്കൂട്ടിലേക്ക് ബട്ടറും മുട്ട അടിച്ചതും ചേര്‍ത്തിളക്കുക. ശേഷം ബട്ടര്‍ മില്‍ക്ക് കുറേശെയായി ചേര്‍ത്തിളക്കുക.ഒരു ഇലക്ട്രിക് മിക്സര്‍കൊണ്ട് നന്നായി അടിച്ച് മയം വരുത്തിയെടുത്ത് വാനിലയും ചേര്‍ത്ത് യോജിപ്പിക്കുക.
ഒരു ചെറിയ ബൗളില്‍ ബേക്കിംഗ് സോഡയും വിനാഗിരിയും ചേര്‍ത്ത് ഇളക്കി അതും കേക്ക് കൂട്ടിലേക്ക് ചേര്‍ക്കാം.
മൈദ തൂവിവച്ചിരിക്കുന്ന പാത്രത്തിലേക്ക് കേക്ക് കൂട്ട് മുക്കാല്‍ ഭാഗം ഒഴിച്ച ശേഷം 25 മിനിറ്റ് ബേക്ക് ചെയ്യുക. കേക്ക് പാകമായോ എന്നറിയാന്‍ ഒരു ടൂത്ത്പിക്കുകൊണ്ട് കുത്തിനോക്കിയാന്‍ മതിയാകും..

ഐസിങ് തയാറാക്കാന്‍
ക്രീം ചീസും ബട്ടറും ഒരു ബൗളിലെടുത്ത് നന്നായി അടിച്ച് പതപ്പിക്കുക. അതിലേക്ക് മാര്‍ഷ്മല്ലോസുംപഞ്ചസാരയും ചേര്‍ത്ത് യോജിപ്പിക്കുക. തേങ്ങ ചിരകിയതും നട്ട്സും ചേര്‍ത്തുയോജിപ്പിക്കുക. തയാറാക്കിയ കേക്കിന്റെ മുകളിലും വശങ്ങളിലുമായി ഐസിംഗ് ലയറുകളായി തേച്ചുപിടിപ്പിക്കാം.

Content Highlights : Try this Blue Velvet Cake to make it Christmas variety this time


dot image
To advertise here,contact us
dot image