പാർലെ-ജി ബിസ്ക്കറ്റ് കൊണ്ട് ഒരു ബിരിയാണിയോ? ഇത് നിങ്ങൾ കഴിക്കുമോ?

ക്ലാസിക് പാർലെ-ജി ബിസ്‌ക്കറ്റുകൾ ചേർത്ത് ബിരിയാണിയെ ആവേശത്തോടെ അവതരിപ്പിക്കുന്നതാണ് വീഡിയോ

dot image

ഒരു ഭക്ഷണം എന്നതിന് അപ്പുറം മലയാളികൾക്ക് എന്നും ഒരു വികാരമാണ് ബിരിയാണി . വൈവിധ്യമാ‍ർന്ന ബിരിയാണി രുചികൾ പലപ്പോഴും ട്രെന്‍ഡിം​ഗിങ്ങ് ആയി മാറാറുമുണ്ട്. എന്നാൽ നിങ്ങളുടെ ബിരിയാണിയിൽ പാർലെ-ജി ചേർക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ! അടുത്തിടെ ഒരു സ്ത്രീ നല്ല ബിരിയാണിയിൽ പാർലെ-ജി ബിസ്‌ക്കറ്റ് ചേർക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വർഷങ്ങളായി എണ്ണമറ്റ പാചക പരീക്ഷണങ്ങൾക്ക് ബിരിയാണി പേരുകേട്ടതാണ്. പാരമ്പര്യേതര പരീക്ഷണങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഇൻ്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയ പാർലെ-ജി ബിരിയാണി. ക്ലാസിക് പാർലെ-ജി ബിസ്‌ക്കറ്റുകൾ ചേർത്ത് ബിരിയാണിയെ ആവേശത്തോടെ അവതരിപ്പിക്കുന്നതാണ് വീഡിയോ.

ബിരിയാണിയുടെ മുകളിൽ ബിസ്ക്കറ്റ് വിതറിയിരിക്കുന്നതായാണ് കാണുന്നത്. ബിരിയാണി മസാലയോട് ചേർന്ന് ബിസ്ക്കറ്റിൻ്റെ സ്വാദ് അതിമനോഹരമാണെന്നാണ് യുവതിയുടെ വാദം. എങ്കിലും ഈ ഒരു വിഭവം കാഴ്ച്ചക്കാരെ ആകർഷിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.

നിരവധി കമൻ്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. “ബിരിയാണിക്ക് നീതി!” എന്നായിരുന്നു ഒരു കമൻ്റ്. “ഈ ബിരിയാണി ചായയ്‌ക്കൊപ്പമോ റൈതയ്‌ക്കൊപ്പമാണോ വിളമ്പുന്നത്?” എന്ന് ചിലർ കളിയാക്കി. എന്നാൽ ചിലരുടെ കമൻ്റ് പൂർണമായി വിമർശനാത്മകമായിരുന്നു. ശരിക്കും പ്ലാസ്റ്റിക് റാപ്പർ ഉപയോഗിച്ചാണോ പാചകം ചെയ്തത്? എന്ന് വരെ കമന്റുകൾ വന്നു. ചിലർ ഇതിനെ സെഹർ ബിരിയാണി" (വിഷ ബിരിയാണി) എന്ന് വരെ വിശേഷിപ്പിച്ചു.

ബിരിയാണി പലപ്പോഴും ക്രിയാത്മകമായ പുനർവ്യാഖ്യാനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്നാൽ പാർലെ-ജി ബിരിയാണി പോലുള്ള പരീക്ഷണങ്ങൾ അം​ഗീകരിക്കാൻ ഇപ്പോഴും നെറ്റിസൺസ് തയ്യാറായിട്ടില്ല. ഇത്തരത്തിൽ ബിസ്ക്കറ്റ് ചേർത്ത ബിരിയാണി പരീക്ഷിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? നിങ്ങൽക്ക് എന്ത് തോന്നുന്നു?

Content Highlights:  a video went viral on social media where a cook makes Parle-G biryani.According to the creator, the biryani masala is infused with the biscuit’s flavours, though this innovation seems to have left viewers trumatised rather than impressed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us