അംബാനി കുടുംബം പൊതുവേ ഭക്ഷണ കാര്യത്തില്‍ ലളിതവും ആരോഗ്യകരവുമായ ശീലങ്ങള്‍ക്ക് പേരുകേട്ടവരാണ്. ആനന്ദ് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും വിവാഹത്തിന് ഹോം സ്‌റ്റെല്‍ ദോശ മുതല്‍ ദാലും ചോറും വരെ അടങ്ങിയ ഭക്ഷണം ഉണ്ടായിരുന്ന വിശേഷങ്ങളൊക്കെ നമ്മള്‍ കേട്ടതാണ്. അത്തരത്തില്‍ അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ട ഒരു മധുര പലഹാരമാണ് 'എലൈറ്റ് ' അംബാനി ലഡു.
ലളിതവും ആഡംബര പൂര്‍ണ്ണവുമായ ചേരുവകള്‍ കൊണ്ട് നിറഞ്ഞ വിഭവമാണ് ഈ അംബാനി ലഡു. അംബാനി കുടുംബത്തിലെ പുത്രനായ ആനന്ദ് അംബാനിയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവവുമാണ് ഇത്. മധുര പലഹാരത്തിന്റെ കാര്യത്തില്‍പ്പോലും ആരോഗ്യബോധമുളള ആളാണ് ആനന്ദ്. ഈ ലഡുവിന്റെ കഥ എന്താണെന്നല്ലേ. പഞ്ചസാര രഹിതവും എന്നാല്‍ ചേരുവകള്‍കൊണ്ട് സമ്പന്നവുമായ ഒരു ലഡുവാണിത്.
ആനന്ദ് അംബാനിയുടെ പ്രിയപ്പെട്ട ഈ ഫ്രൂട്ട് ലഡു സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുകയാണ്. ടേസ്റ്റ് ബൈ ഇഷിക എന്ന പേജിലൂടെയാണ് ആനന്ദിന് പ്രിയപ്പെട്ട ലഡു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടത്. 33 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. ബദാം, കശുവണ്ടി, പിസ്ത എനന്നിങ്ങനെ ഒരുകൂട്ടം പ്രീമിയം നട്ട്‌സിന്റെ സംയോജനമാണ് ഈ ലഡ്ഡു. ഈ തണുപ്പ് കാലത്ത് ആസ്വദിക്കാന്‍ സാധിക്കുന്ന ആരോഗ്യകരമായ വിഭവവും കൂടിയാണിത്.
Content Highlights :Ambani Ladu made waves on social media. What's behind the 'Elite' Ambani Ladu that can be prepared in 15 minutes