ചോക്ലേറ്റ് കൊണ്ടൊരു സ്വീറ്റ് മാജിക്ക്, 'റോ ചോക്ലേറ്റ് മോസി കപ്സ്'

ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങളെല്ലാം കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തയ്യാറാക്കി നോക്കൂ റോ ചോക്ലേറ്റ് മോസി കപ്സ് എന്ന പുതിയ മധുരപലഹാരം

dot image

റോ ചോക്ലേറ്റ് മോസി കപ്സ്

ആവശ്യമുള്ള സാധനങ്ങള്‍
1. കോക്കനട്ട് ബട്ടര്‍ - 1/2 കപ്പ്
വെളിച്ചെണ്ണ - 1/2 കപ്പ്
കൊക്കോ പൗഡര്‍ - 1/2 കപ്പ്
തേന്‍ - 1/4 കപ്പ്
തേങ്ങാപ്പാല്‍ - 1/4 കപ്പ്
കാഷ്യു ബട്ടര്‍ - 1/4 കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്

ചോക്ലേറ്റ് തയ്യാറാക്കാന്‍
2. വെളിച്ചെണ്ണ- 5 ടേബിള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ - 5 ടേബിള്‍ സ്പൂണ്‍
തേന്‍ - 4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം


ഒരു മിക്സിയുടെ ജാറിലേക്ക് വെളിച്ചെണ്ണ ഒഴികെയുള്ള ഒന്നാമത്തെ ചേരുവകളെല്ലാം ഇട്ട് ഒന്നു കറക്കിയെടുക്കുക. ശേഷം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കാം. ഇതൊരു പാത്രത്തിലേക്ക് മാറ്റി ഫ്രീസറില്‍ 10 മിനിറ്റ് വയ്ക്കാം.


ഒരു ബൗളിലേക്ക് അഞ്ച് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കൊക്കോ പൗഡറും നാല് ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്തിളക്കുക.

കപ്‌കേക്ക് മോള്‍ഡുകളില്‍ അല്‍പ്പം ചോക്ലേറ്റ് ഒഴിച്ച് ചുറ്റിച്ച ശേഷം മോള്‍ഡുകള്‍ ഫ്രീസറില്‍ അഞ്ച് മിനിറ്റ് വയ്ക്കാം. ശേഷം ഇവ ഫ്രിഡ്ജില്‍ നിന്നെടുത്ത് ഓരോ മോള്‍ഡിന്റെയും നടുവിലായി വശങ്ങളില്‍ പറ്റാതെ കുറേശ്ശെ ഫില്ലിംഗ് വെച്ച് ബാക്കി ചോക്ലേറ്റ് മിശ്രിതം അതിലോരോന്നിലും നിറയ്ക്കുക. ഫ്രീസറില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.

Content Highlights : All the dishes made with chocolate are loved by children. Get ready for a new dessert called Raw Chocolate Mozzie Cups

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us