പാചകം ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മോഹൻലാൽ. സമയം കിട്ടുമ്പോഴെല്ലാം പാചകം ചെയ്യാറുള്ള വീഡിയോ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ ലാലേട്ടൻ വർഷങ്ങൾക്ക് മുൻപ് പരിചയപ്പെടുത്തിയ സ്പെഷ്യൽ ചിക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. അധികം മസാലയൊന്നും ചേർക്കാത്ത, എല്ലാം ചതച്ച് ചേർക്കുന്ന ലാലേട്ടൻ്റെ സ്പെഷ്യൽ ചിക്കൻ ഉണ്ടാക്കി നോക്കിയാലോ..
ഉള്ളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
കറിവേപ്പില
കടുക്
പെരുംജീരകം
ഗരം മസാല
ചില്ലി ഫ്ലേക്ക്സ്
മഞ്ഞൽ
ഉപ്പ്
തേങ്ങ (ചുട്ടത്)
ആദ്യം ഉള്ളി, പച്ചമുളക്, എന്നിവ ചതച്ച് എടുക്കുക. ചുട്ടെടുത്ത തേങ്ങ ചതച്ച് മാറ്റിവെയ്ക്കുക. പിന്നീട് ചട്ടി ചൂടായ ശേഷം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. അതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന ചേരുവകൾ ചേർക്കണം. കുറച്ച് ഉപ്പ്, മഞ്ഞൽ, പെരുംജീരകം, കുറച്ച് കുരുമുളകുപൊടി, ഗരം മസാല, ചില്ലി ഫ്ലേക്ക്സ് ചേർക്കണം. ഒപ്പം ചതച്ച് വെച്ചിരിക്കുന്ന ചുട്ട തേങ്ങ ചേർക്കണം. വെള്ളം ഒട്ടും ചേർക്കാതെ ഇളക്കി കൊടുക്കണം. അതിലേക്ക് ചിക്കൻ ഇടണം. ചെറുതായി ഇളക്കി കൊടുത്ത് മൂടി വെയ്ക്കണം. ലാലേട്ടൻ്റെ സ്പെഷ്യൽ ചിക്കൻ റെഡി. വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ സ്പെഷ്യൽ ചിക്കൻ തയ്യാർ.
Content Highlights: Mohanlal's special chicken curry recipe. In such a way, the special chicken introduced by Laletan years ago is now the talk of the social media