കാരറ്റ് കേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
മൈദ- 2 കപ്പ്
ബേക്കിംഗ് സോഡ - 1 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - 1 1/2 ടീസ്പൂണ്‍
കറുവാപ്പട്ട പൊടി - 1 1/2 ടീസ്പൂണ്‍
മുട്ട - 4
പഞ്ചസാര - 1 1/2 കപ്പ്
വെജിറ്റബിള്‍ ഓയില്‍ - 1 കപ്പ്
വാനില എസന്‍സ് - 2 ടീസ്പൂണ്‍
വാല്‍നട്ട് - 100 ഗ്രാം (അരിഞ്ഞത്)
കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
- 180 ഡിഗ്രി സെല്‍ഷ്യസില്‍ ഓവന്‍ 15 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി മൈദ വിതറി വയ്ക്കുക.
- മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡര്‍, ഉപ്പ്, കറുവാപ്പട്ട എന്നിവ ഒന്നിച്ച് മിക്സ് ചെയ്യുക. പിന്നീട് രണ്ടുതവണ അരിച്ചെടുത്ത് മാറ്റി വയ്ക്കുക.
- ഒരു ഇലക്ട്രിക് മിക്സര്‍ ഉപയോഗിച്ച് മുട്ട അടിക്കുക. പഞ്ചസാരയും വാനില എസെന്‍സും ചേര്‍ക്കുക. പഞ്ചസാര അലിയുന്നത് വരെ അടിക്കുക. പിന്നെ പതുക്കെ 1 കപ്പ് എണ്ണ ചേര്‍ത്ത് നന്നായി അടിക്കുക. ശേഷം കാരറ്റ് ഗ്രേറ്റ് ചെയ്തത്, അരിഞ്ഞ വാല്‍നട്ട് എന്നിവ ചേര്‍ത്ത് ഇളക്കുക.
- 180 ഡിഗ്രി സെല്‍ഷ്യസില്‍ 25-30 മിനിറ്റ് ബേക്ക് ചെയ്യുക. കേക്കിന്റെ മധ്യഭാഗത്ത് ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തിനോക്കുമ്പോള്‍ കേക്ക് വെന്തിട്ടുണ്ടോ എന്നറിയാം.
Content Highlights :This is a very easy and simple carrot cake recipe. Carrot cake has a special taste. Both kids and adults will love it