ഭൂരിപക്ഷം ആളുകളുടെയും ഇഷ്ടങ്ങളുടെ പട്ടികയിലുണ്ടാകും ചിക്കന്‍ കൊണ്ടുള്ള വിഭവങ്ങള്‍. എല്ലാ രാജ്യക്കാര്‍ക്കും അവരുടേതായ സ്‌പെഷ്യല്‍ ചിക്കന്‍വിഭവങ്ങളുണ്ട്. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്, ലോകമെമ്പാടുമുള്ള 'മികച്ച ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളുടെ' റാങ്കിംഗ് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തു. ആ പട്ടികയില്‍ ആദ്യ 10 എണ്ണത്തില്‍ ഒരു ഇന്ത്യന്‍ വിഭവവും ഇടംപിടിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചിക്കന്‍ 65 ആണ് ആ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത് .
'ഇഞ്ചി, നാരങ്ങ, ചുവന്ന മുളക്, മറ്റ് പലതരം മസാലകള്‍ എന്നിവയില്‍ മാരിനേറ്റ് ചെയ്ത വറുത്ത ചിക്കന്‍ എന്നാണ് ടേസ്റ്റ് അറ്റ്ലസ് ഈ വിഭവത്തെ വിശേഷിപ്പിക്കുന്നത്. ചിക്കന്‍ 65ന്റെ ഉത്ഭവത്തെ കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. 1960കളില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ചിക്കന്‍ 65 ന്റെ ഉത്ഭവം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം (2023 ഓഗസ്റ്റില്‍) ഇതേ തീമില്‍ ടേസ്റ്റ് അറ്റ്ലസ് ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ അന്നും ചിക്കന്‍65 റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നു.
വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വറുത്ത ചിക്കന്‍ വിഭവങ്ങളാണ് നിലവിലെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്. കൊറിയന്‍ ഫ്രൈഡ് ചിക്കന്‍ (ചിക്കിന്‍) ഒന്നാം സ്ഥാനത്തും ജപ്പാനില്‍ നിന്നുള്ള കരാഗെ രണ്ടാം സ്ഥാനത്തുമാണ്. പട്ടികയുടെ മുന്‍ പതിപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്ന അയം ഗോറെങ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ചൈനീസ് ക്രിസ്പി ഫ്രൈഡ് ചിക്കന്‍ (സാസിജി), തായ്വാനീസ് പോപ്കോണ്‍ ചിക്കന്‍, ഇന്തോനേഷ്യന്‍ അയാം പെന്യെറ്റ് എന്നിവയാണ് ആദ്യ 10 ലെ മറ്റ് ഏഷ്യന്‍ വിഭവങ്ങള്‍.
ഇതിന് മുമ്പ് ടേസ്റ്റ് അറ്റ്ലസിന്റെ '50 മികച്ച ബീന്‍സ് വിഭവങ്ങളുടെ' പട്ടിക ഇന്ത്യന്‍ ഭക്ഷണപ്രിയരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2024 നവംബറിലെ റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍, രാജ്മ 14-ാം സ്ഥാനത്തെത്തിയിരുന്നു.
Content Highlights: India's Chicken 65 Named Among World's 10 Best Fried Chicken Dishes Again, Climbs Up List