അലുവയ്ക്കും മത്തിക്കറിക്കും ശേഷം ഇതാ അവതരിപ്പിക്കുന്നു... 'മിര്‍ച്ചി കാ ഹല്‍വ'

'മിര്‍ച്ചി കാ ഹല്‍വ' എന്താണ്

dot image

അലുവയും മത്തിക്കറിയും, പഴംപൊരിയും ബീഫും ഒക്കെ പോലെതന്നെയുള്ള വെറൈറ്റി ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിച്ച് അതിന്റെ ആരാധകരായിത്തീര്‍ന്നവര്‍ നിരവധിയാണ്. അതുപോലെതന്നെയുള്ള മറ്റൊരു വിഭവമാണ് 'മുളക് ഹല്‍വ'.

ഹല്‍വ എന്നുപറഞ്ഞാല്‍ നമ്മുടെയൊക്കെ നാവിവും മനസിലും ഒക്കെ നിറയുന്ന രുചിയും മണവും ഒക്കെ ഒന്നുവേറെ തന്നെയാണല്ലേ. വിവാഹ സല്‍ക്കാരത്തിലും പാര്‍ട്ടികളിലും എല്ലാംതന്നെ ഹല്‍വ ഇടംപിടിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭക്ഷണ പ്രേമികള്‍ക്കിടയിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ് മിര്‍ച്ചി കാ ഹല്‍വ എന്ന മുളക് ചേര്‍ത്ത ഒരു ഹല്‍വ.

@bala.dagar__malik.7127 എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് മിര്‍ച്ചി കാ ഹല്‍വ ഇന്റര്‍നെറ്റില്‍ തരംഗമായത്. സില്‍വര്‍ ഫോയിലില്‍ പൊതിഞ്ഞ പച്ചമുളക് ഹല്‍വ വീഡിയോയില്‍ കാണാം.

10 ലക്ഷം കാഴ്ചക്കാരും 14,000ത്തിലധികം ലൈക്കുകളും നേടിയ ഈ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്. ചിലരൊക്കെ ഭക്ഷണം ഉണ്ടാക്കുന്നതിലെ സര്‍ഗ്ഗാത്മകതയെ പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ മുളകിനെ മധുര പലഹാരമാക്കി മാറ്റാനുള്ള ആശയം കണ്ട് അമ്പരന്നു. എന്നാല്‍ സമ്പന്നമായ ചരിത്രമുള്ള ഒരു യഥാര്‍ഥ വിഭവം തന്നെയാണ് മിര്‍ച്ചി കാ ഹല്‍വ. നെയ്യ്, മാവ്, പഞ്ചസാര, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയ്‌ക്കൊപ്പം പച്ചമുളക് യോജിപ്പിച്ചാണ് ഈ ഹല്‍വ ഉണ്ടാക്കുന്നത്.

Content Highlights :Mirchi ka halwa, a halwa with chilies, has now become the talk of the food lovers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us