കണ്ടന്‍സ്‍ഡ് മില്‍ക്ക് മാത്രം വാങ്ങിയാല്‍ മതി, ഒരു അടിപൊളി കേക്കുണ്ടാക്കാം

ക്രിസ്മസിന് കേക്ക് ഉണ്ടാക്കാന്‍ സമയമില്ല എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയാണോ?. എന്നാല്‍ വളരെ ഈസിയായി കണ്ടന്‍സിഡ് മില്‍ക്ക് കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഒരു കേക്കുണ്ട്...

dot image

കണ്ടന്‍സിഡ് മില്‍ക്ക് കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍

കണ്ടന്‍സ്‍ഡ് മില്‍ക്ക് - 400 ഗ്രാം
മുട്ട- നാലെണ്ണം
മൈദ- ഒരു കപ്പ്
ബേക്കിംഗ് പൗഡര്‍- അര ടീസ്പൂണ്‍
ബട്ടര്‍ ഉരുക്കിയത്- 50 ഗ്രാം
ബട്ടര്‍- ഒരു ടേബിള്‍ സ്പൂണ്‍
ഐസിംഗ് ഷുഗര്‍- കാല്‍ കപ്പ്


തയ്യാറാക്കുന്ന വിധം

ഓവന്‍ 175 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിടുക. ബേക്കിംഗ് ഡിഷില്‍ മയംപുരട്ടി മൈദ തട്ടി വയ്ക്കുക. എല്ലാ ചേരുവകളും ഒന്നിച്ചാക്കി നന്നായി അടിച്ച് യോജിപ്പിച്ചുവയ്ക്കുക. തയാറാക്കിയ കൂട്ട് ബേക്കിങ് ഡിഷില്‍ ഒഴിച്ച് 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. മുകളില്‍ ഐസിംഗ് ഷുഗര്‍ വിതറി അലങ്കരിക്കാം.

Content Highlights :There is a very easy cake that can be prepared with condensed milk

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us