ആവശ്യമുള്ള സാധനങ്ങള്‍
മുട്ടയുടെ മഞ്ഞക്കരു - 6 എണ്ണം
ജലാറ്റിന്‍ - 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 180 ഗ്രാം
പാല്‍ - 400 ഗ്രാം
വിപ്പിംഗ് ക്രീം - 200ഗ്രാം
ക്രീംചീസ് -150 ഗ്രാം
മാംഗോ പള്‍പ്പ് - 100 മില്ലി ലിറ്റര്‍
മാമ്പഴം അരിഞ്ഞത് - 3 ടേബിള്‍ സ്പൂണ്‍
മാരി ബിസ്‌ക്കറ്റ് പൊടിച്ചത് - 200 ഗ്രാം
ബട്ടര്‍ അടിച്ചെടുത്തത് - 50 ഗ്രാം
തയാറാക്കുന്ന വിധം
ബിസ്‌ക്കറ്റ് പൊടിച്ചതും ബട്ടറും ഒന്നിച്ചിളക്കി വയ്ക്കുക.
ഒരു ബൗളില്‍ മുട്ടയുടെ മഞ്ഞക്കരുവും പഞ്ചസാരയും ചേര്‍ത്ത് അടിച്ച് പതപ്പിക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്തിളക്കുക. ശേഷം ജലാറ്റിന്‍ ചേര്‍ത്തിളക്കി ഫ്രിഡ്ജില്‍ വെച്ച് സെറ്റാക്കി എടുക്കുക.
വിപ്പിംഗ് ക്രീം, ചീസ്, മാങ്ങ പള്‍പ്പ് , മാമ്പഴം അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കുക. ബേക്കിംഗ് ഡിഷില്‍ ബിസ്‌ക്കറ്റ് കൂട്ട് നിരത്തി അമര്‍ത്തിയശേഷം മാംഗോകൂട്ട് ഒഴിക്കുക. ശേഷം ബേക്ക് ചെയ്തെടുക്കാം.
Content Highlights :Here's a mango and cheese cake for a sweet Christmas treat