ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം ഡി ഗുകേഷിന് ആദരവുമായി അമുൽ. ലോക ചെസ് ചാമ്പ്യനായ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററാണ് ഗുകേഷ് ദൊമ്മരാജു. ഗുകേഷിൻ്റെ വിജയത്തിന് ആദരവർപ്പിച്ചുകൊണ്ടാണ് ക്ഷീര സഹകരണ സ്ഥാപനമായ അമുൽ പരസ്യം പുറത്തിറക്കിയത്. ചരിത്ര വിജയം ആഘോഷിക്കുന്ന ഗുകേഷും അമുൽ പെൺകുട്ടിയുമാണ് പരസ്യത്തിലുള്ളത്. "Loved acrossed the board"എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം പുറത്തിറക്കിയത്.
റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഗാരി കാസ്പറോവിൻ്റെ 1985-ലെ റെക്കോർഡ് വയസ്സിൽ മറികടന്നാണ് ആന്ധ്രാ കൗമാരക്കാരൻ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന വിജയം സ്വന്തമാക്കിയത്. ആദ്യമായല്ല ഗുകേഷിന് ആദരവുമായി അമുൽ എത്തുന്നത്. 2019 ജനുവരിയിൽ ഗുകേഷ് ഗ്രാൻഡ്മാസ്റ്ററായപ്പോൾ അമുൽ പെൺകുട്ടിയും ഗുകേഷും ചെസ്സ് കളിക്കുന്ന പരസ്യവും അമുൽ അന്ന് പുറത്തിറക്കിയിരുന്നു.
#Amul Topical: D Gukesh becomes the youngest ever world chess champion at 18! pic.twitter.com/0SjqME59p6
— Amul.coop (@Amul_Coop) December 13, 2024
18-ാം വയസിലാണ് ഗുകേഷ് ചരിത്രത്തിന്റെ ഭാഗമായത്. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നത്. ചെസ് ചാംപ്യൻഷിപ്പിൽ 13 പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ ഗുകേഷും ചൈനയുടെ ഡിങ് ലിറനും 6.5 പോയിന്റ് വീതം സ്വന്തമാക്കി ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ അവസാന പോരാട്ടമായ 14-ാം ഗെയിം വിജയിക്കുന്നവർ ലോക ചാംപ്യൻഷിപ്പ് നേടുമായിരുന്നു. 14-ാം മത്സരത്തിലും ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ അവസാന നിമിഷം ഡിങ് ലിറന്റെ പിഴവ് മുതലെടുത്താണ് ഇന്ത്യൻ താരത്തിന്റെ വിജയം. അവസാന നിമിഷം ലിറന്റെ കൈവശം ഉണ്ടായിരുന്ന തേരിനെ നഷ്ടപ്പെട്ടതോടു കൂടിയാണ് ചൈനീസ് താരം പരാജയത്തിലേക്ക് നീങ്ങിയത്. 14 ഗെയിമുകൾ പൂർത്തിയായപ്പോൾ ഗുകേഷ് 7.5 പോയിന്റും ലിറൻ 6.5 പോയിന്റും എന്ന നിലയിലായി. ഇതോടെ ഒരു പോയിന്റ് വ്യത്യാസത്തിൽ ഗുകേഷ് ലോക ചാംപ്യനായി.
Content Highlights:Indian chess grandmaster D Gukesh beat defending champion Ding Liren, from China, to win the World Chess Championship 2024. He became the 18th and youngest-ever world champion. At age 18, Gukesh is younger than Russia's Garry Kasparov was when he achieved the title in 1985.