ചിക്കന്‍ കൊണ്ടുള്ള വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണല്ലേ. നല്ലൊരു ചിക്കന്‍ റോസ്റ്റും അടിപൊളി ബട്ടര്‍ ചിക്കനും തയ്യാറാക്കി നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍-250 ഗ്രാം(ഇടത്തരം കഷണങ്ങളാക്കിയത്)
സവാള-രണ്ടെണ്ണം(ചെറുത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - (ഒന്നര ടേബിള്‍ സ്പൂണ്‍)
മുളകുപൊടി- നാല് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- രണ്ടര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി- രണ്ട് ടീസ്പൂണ്‍
ചിക്കന്‍ മസാല-ഒന്നര ടീസ്പൂണ്‍
റിഫൈന്‍ഡ് ഓയില്‍-രണ്ട് ടേബിള്‍ സ്പൂണ്‍
പച്ചമുളക്-മൂന്നെണ്ണം
കറിവേപ്പില- മൂന്ന് തണ്ട്
തൈര്- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പുരട്ടി വയ്ക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ചിക്കന്‍ മസാല ഇവ അരച്ചു വയ്ക്കുക. അല്‍പ്പ സമയം കഴിഞ്ഞ് അരച്ചുവച്ച ചേരുവകളും തൈരും ഉപ്പും ചിക്കനില്‍ പുരട്ടി അരപ്പ് പിടിക്കുന്നതിനായി അര മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കി സവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി ചിക്കനും വറുത്ത് കോരിയെടുക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍- ഒരു കിലോ(ചെറിയ കഷണങ്ങളാക്കിയത്)
സവാള-രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
തക്കാളി- മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
മുട്ട പുഴുങ്ങിയത് -രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
ബട്ടര്‍ -100 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-രണ്ട് ടീസ്പൂണ്‍
മുളകുപൊടി-ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട- നാലെണ്ണം വീതം ചതച്ചത്
അണ്ടിപ്പരിപ്പ്- പത്തെണ്ണം
വെളിച്ചെണ്ണ- പാകത്തിന്
മല്ലിയില- ഒരു പിടി
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വാടുന്നതുവരെ ഇളക്കുക. വഴറ്റിയ തക്കാളിയും സവാളയും അണ്ടിപ്പരിപ്പും ചേര്‍ത്ത് അരച്ചെടുക്കുക. ഇറച്ചി കഷ്ണങ്ങള്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ ബട്ടര്‍ ചൂടാക്കി ഇറച്ചി കഷണങ്ങള്‍ അതിലിട്ട് പൊരിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരച്ചുവച്ച കൂട്ട് പൊടിച്ച ചേരുവകള്‍ ഇവ ചേര്‍ത്ത് ഇറച്ചി മൂക്കുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ബട്ടര്‍ തെളിഞ്ഞുവരുമ്പോള്‍ മുട്ട ഗ്രേറ്റ് ചെയ്തതും മല്ലിയിലയും വിതറി വിളമ്പാം.
Content Highlights :How about making a nice chicken roast and a butter chicken