ആവശ്യമുള്ള സാധനങ്ങള്‍
വാനില പ്രോട്ടീന്‍ പൗഡര്‍ - 1 ടേബിള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ മധുരമില്ലാത്തത് - 1 1/2 ടേബിള്‍ സ്പൂണ്‍
പുഡ്ഡിംഗ് മിക്സ് - 1 1/2 ടേബിള്‍ സ്പൂണ്‍
റെഡ് ഫുഡ് കളറിംഗ് - 1 ടീസ്പൂണ്‍
പാല്‍ - 1.25 കപ്പ്
ഐസ് - 1 കപ്പ്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് മുകളില്‍ അല്‍പ്പം വിപ്പിംഗ് ക്രിം വച്ച് അലങ്കരിച്ച് വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
ക്രസ്റ്റ് തയ്യാറാക്കാന്‍
ബിസ്‌ക്കറ്റ് പൊടിച്ചത് - 1 3/4 കപ്പ്
ബട്ടര്‍ ഉരുക്കിയത് - 1 / 4 കപ്പ്
പഞ്ചസാര പൊടിച്ചത് - 1 /4 കപ്പ്
വാല്‍നട്ട് അരിഞ്ഞത് - 1/4 കപ്പ്
ഫില്ലിംഗ് തയ്യാറാക്കാന്‍
ബട്ടര്‍സ്‌കോച്ച് ചിപ്സ് - 1 2/3 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് - 1 ടിന്‍
ക്രീംചീസ് - 4 കപ്പ്
പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്
മൈദ - 1/4 കപ്പ്
വാനില എസന്‍സ് - 2 ടീസ്പൂണ്‍
മുട്ട - 4 എണ്ണം(അടിച്ചത്)
ക്യാരമല്‍ ഐസ്‌ക്രീം ടോപ്പിംഗ് - 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഓവന്‍ 375 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ചൂടാക്കിയിടുക. 9 ഇഞ്ച് പാന്‍ ഫോയില്‍ പേപ്പര്‍ കൊണ്ട് പൊതിയുക.
ക്രസ്റ്റ് തയ്യാറാക്കാന്‍
ബിസ്‌ക്കറ്റ് പൊടിച്ചത്, ബട്ടര്‍, പഞ്ചസാരപ്പൊടി, വാല്‍നട്ട്സ് അരിഞ്ഞത് ഇവ ഒരു ബൗളില്‍ എടുത്ത് ഒന്നിച്ചിളക്കുക. ഇത് പാനിലേക്കിട്ട് അമര്‍ത്തി വയ്ക്കുക.
ഫില്ലിംഗ് തയ്യാറാക്കാന്‍
2 ടേബിള്‍ സ്പൂണ്‍ ബട്ടര്‍സ്‌കോച്ച് ചിപ്സ് മാറ്റിവയ്ക്കുക. ഒരു പാനില്‍ പാല്‍ തിളപ്പിച്ച് ബാക്കിവന്ന ബട്ടര്‍സ്‌കോച്ച് ചിപ്സ് ചേര്‍ത്ത് കുറഞ്ഞ തീയില്‍ ചിപ്സ് ഉരുകുന്നതുവരെ ഇളക്കി ചൂടാക്കുക. ശേഷം അടുപ്പില്‍ നിന്നിറക്കിവച്ച് തണുപ്പിക്കാം.
ക്രീംചീസ്, പഞ്ചസാര പൊടിച്ചത്, മൈദ, വാനില എസന്‍സ് ഇവ ഒന്നിച്ച് ഒരു ബൌളിലെടുത്ത് യോജിപ്പിക്കുക. അതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന ബട്ടര്‍ സ്‌കോച്ച് ഒഴിച്ച് ഇലക്ട്രിക് മിക്സര്‍കൊണ്ട് അടിച്ച് സോഫ്റ്റാക്കുക. ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന പാനിലേക്ക് ഒഴിക്കുക.
ഒരു വലിയ റോസ്റ്റിംഗ് പാനില്‍ കുറച്ച് ചൂടുവെള്ളമൊഴിച്ച് അതിലേക്ക് കേക്ക് കൂട്ട് നിറച്ചിരിക്കുന്ന പാന്‍ ഇറക്കി വയ്ക്കുക. ഇത് ഓവനില്‍ വച്ച് 1 1/2 മണിക്കൂര്‍ ബേക്ക് ചെയ്യുക.
ശേഷം പാന്‍ സൂക്ഷിച്ച് വെളളത്തില്‍നിന്നെടുത്ത് ചൂടാറാന്‍ വയ്ക്കുക. 6 മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ഫ്രിഡ്ജില്‍നിന്നെടുത്ത ശേഷം കേക്കിനു മുകളില്‍ ക്യാരമല്‍ സോസ് ഒഴിച്ച് ബട്ടര്‍സ്‌കോച്ച് ചിപ്സ് വിതറി വശങ്ങളില്‍ ഐസിംഗ് കൊണ്ട് കൊണ്ട് അലങ്കരിച്ച് വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - 1/2 കപ്പ്
യീസ്റ്റ് - 1 ടീസ്പൂണ്‍
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
മൈദ - 3 കപ്പ്
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ ഉരുക്കിയത് - 2 ടേബിള്‍ സ്പൂണ്‍
മുട്ടയുടെ മഞ്ഞക്കരു - 2 മുട്ടയുടേത്
എണ്ണ - പാകത്തിന്
ചോക്ലേറ്റ് സോസ് തയ്യാറാക്കാന്‍
ചോക്ലേറ്റ് ചിപ്സ് - 2 ടേബിള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ - 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാരപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ - 1 ടേബിള്‍ സ്പൂണ്‍
വെള്ളം - 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാല്‍ ചൂടാക്കി യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക.
ഒരു ബൗളില്‍ മൈദയെടുത്ത് നടുവില്‍ ഒരു ഒരുകുഴിയുണ്ടാക്കി പഞ്ചസാരയും, ഉരുക്കിയ ബട്ടറും മുട്ടയുടെ മഞ്ഞക്കരുവും പാലും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. രണ്ട് മണിക്കൂര്‍ മാവ് പൊങ്ങാന്‍ വയ്ക്കാം. ശേഷം മാവ് അരയിഞ്ച് കനത്തില്‍ പരത്തി വീണ്ടും പൊങ്ങാന്‍ വയ്ക്കാം. മാവ് കുറേശ്ശെ എടുത്ത് ഉഴുന്നുവടയുടെ ആകൃതിയില്‍ പരത്തി എണ്ണയില്‍ വറുത്തുകോരിയെടുക്കുക.
ചോക്ലേറ്റ് സോസ് തയ്യാറാക്കാന്‍
ചോക്ലേറ്റ് ചിപ്സ്, കൊക്കോ പൗഡര്‍, പഞ്ചസാരപ്പൊടി, വെള്ളം, ബട്ടര്‍ ഇവയെല്ലാം ഒരു സോസ്പാനിലെടുത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കി ഉരുക്കിയെടുക്കുക. ഡോണട്സ് ഇതില്‍ മുക്കിയെടുത്ത് വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 1/4 കപ്പ്
പാല്‍ - 1 കപ്പ്
ഉപ്പ് - 1 നുളള്
മുട്ട - 3 എണ്ണം
കറുവാപ്പട്ടപ്പൊടി - 1/2 ടീസ്പൂണ്‍
വാനില എസന്‍സ് - 1 ടീസ്പൂണ്‍
പഞ്ചസാരപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
ബ്രഡ്ഡ് - 12 എണ്ണം
തയ്യാറാക്കുന്ന വിധം
മൈദ ഒരു ബൗളിലേക്ക് അരിച്ചിടുക. ഇതിലേക്ക് പാല്‍ കുറേശ്ശെയായി ചേര്‍ത്ത് ഇളക്കി ഉപ്പും മുട്ടപൊട്ടിച്ചതും കറുവാപ്പട്ടപ്പൊടിയും വാനില എസന്‍സും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക.
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി ഓരോ ബ്രഡ്ഡ് സ്ളയിസും തയാറാക്കിവച്ച കൂട്ടില്‍ മുക്കി ടോസ്റ്റ് ചെയ്തെടുക്കാം. അല്‍പ്പം കറുവാപ്പട്ടപൊടിച്ചതു വിതറി പഴം അരിഞ്ഞതുവച്ച് അലങ്കരിച്ചുവിളമ്പാം.
Content Highlights : If New Year comes with new flavors...then new dishes will wake up your taste buds this New Year