പുതുവർഷം നല്ല ടേസ്റ്റോടെ തുടങ്ങിയാലോ? വീട്ടിലുണ്ടാക്കാം ഉഗ്രൻ മട്ടൺ ഗീ റോസ്റ്റ്

ആഘോഷ വേളയിലൊരുക്കാന്‍ പറ്റിയ ഉഗ്രന്‍ റെസിപ്പിയാണ് സൗത്ത് ഇന്ത്യന്‍ മട്ടന്‍ ഗീ റോസ്റ്റ്

dot image

പുതുവര്‍ഷത്തെ ആവേശത്തോടെ വരവേറ്റ് കഴിഞ്ഞു. എങ്കിലും കുറച്ച് ദിവസം പുതുവര്‍ഷാഘോഷങ്ങളിലായിരിക്കും പലരും. അത്തരത്തില്‍ ആഘോഷ വേളയിലൊരുക്കാന്‍ പറ്റിയ ഉഗ്രന്‍ റെസിപ്പിയാണ് സൗത്ത് ഇന്ത്യന്‍ മട്ടന്‍ ഗീ റോസ്റ്റ്. ആട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ ഈ റെസിപ്പി ഉണ്ടാക്കി നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

എല്ലില്ലാത്ത ആട്ടിറച്ചി- 250 ഗ്രാം

നെയ്യ്- 2 ടേബിള്‍സ്പൂണ്‍

ഉണങ്ങിയ ചുവന്ന മുളക്- 3 എണ്ണം

മല്ലി വിത്ത്- 1 ടീസ്പൂണ്‍

ജീരകം- 1 ടീസ്പൂണ്‍

കുരുമുളക്- 10 എണ്ണം

ഗ്രാമ്പൂ- 4 എണ്ണം

വെളുത്തുള്ളി അല്ലി- 5 എണ്ണം

പുളി പള്‍പ്പ്- 1 ടീസ്പൂണ്‍

തൈര്- 3 ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

ശര്‍ക്കര- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മട്ടന്റെ കഷണങ്ങള്‍ നന്നായി കഴുകി ഉപ്പിട്ട് വേവിക്കുക. കുക്കറില്‍ നാല്-അഞ്ച് വിസില്‍ വരുന്നത് വരെ വേവിക്കുക. ഒരു പാന്‍ ചൂടാക്കി ചുവന്ന മുളക് വറുത്തെടുക്കുക. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കി ജീരകം, കുരുമുളക്, ഗ്രാമ്പൂ, വെളുത്തുള്ളി, മല്ലിയില എന്നിവ വറുത്തെടുക്കുക. ഇതിലേക്ക് മുളകും പുളിയും കുറച്ച് വെള്ളവും ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക.

മറ്റൊരു പാനില്‍ ബാക്കിയുള്ള നെയ് ചൂടാക്കി ഈ പേസ്റ്റ് ചേര്‍ക്കുക. ഇത് ഒരു മിനിറ്റ് വഴറ്റുക. ഇതില്‍ വേവിച്ച മട്ടനും തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. പത്ത് മുതല്‍ 12 മിനിറ്റ് വരെ വേവിക്കുക. ഇതിലേക്ക് ഉപ്പും ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി രണ്ട് മുതല്‍ നാല് മിനിറ്റ് വരെ വേവിക്കുക. ഇതിലേക്ക് വറുത്തെടുത്ത ചുവന്ന മുളക് കൂടി ചേര്‍ത്താല്‍ ടേസ്റ്റുള്ള മട്ടണ്‍ ഗീ റോസ്റ്റ് തയ്യാര്‍.

Content Highlights: How to prepare Mutton Ghee Roast

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us