പാലക് പനീര്‍ റാപ്പും ചിക്കന്‍ ടിക്ക മസാലയും... എളുപ്പത്തില്‍ തയ്യാറാക്കാം

ചീരയും ചപ്പാത്തിയും വച്ച് പാലക് പനീര്‍ റാപ്പും ചിക്കന്‍ കൊണ്ട് നല്ല രുചിയുള്ള ചിക്കന്‍ ടിക്ക മസാലയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

dot image

പാലക് പനീര്‍ റാപ്പ്

ആവശ്യമുള്ള സാധനങ്ങള്‍


ചപ്പാത്തി - 5 എണ്ണം
സവാള - 1 എണ്ണം(നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് - 2 എണ്ണം
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പനീര്‍ - 200 ഗ്രാം(പൊടിച്ചത്)
റിഫൈന്‍ഡ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
ഗരംമസാല പൗഡര്‍ - 1/4 ടീസ്പൂണ്‍
പാലക്ക് ചീര - 2 കപ്പ്(ചെറുതായി അരിഞ്ഞത്)
തക്കാളി - 2 എണ്ണം (ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം


ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ജീരകം മൂപ്പിക്കുക. ഇതിലേക്ക് സവാള ചേര്‍ക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , തക്കാളി ഇവ ചേര്‍ത്ത് വഴറ്റുക. തക്കാളി വാടിത്തുടങ്ങുമ്പോള്‍ ഗരംമസാലയും ഉപ്പും ചേര്‍ക്കാം. ശേഷം പനീറും പാലക്ക് അരിഞ്ഞതും ചേര്‍ത്തിളക്കി വേവിക്കുക. ഈ കൂട്ട് ചപ്പാത്തിയില്‍ വച്ച് മടക്കി റോളാക്കി വിളമ്പാം.


(ചപ്പാത്തിയുടെ മുകളില്‍ അല്‍പ്പം മിന്റ് ചട്ട്ണി പുരട്ടി അതിനുമുകളില്‍ ചീസ് ഗ്രേറ്റ് ചെയ്തിട്ട് മുകളില്‍ അല്‍പ്പം നാരങ്ങാനീര് പിഴിഞ്ഞ് ഒഴിച്ച് ചാട്ട് മസാലകൂടി വിതറിയ ശേഷം പാലക് കൂട്ട് വച്ച് മടക്കിയെടുത്താല്‍ ഒന്നുകൂടി രുചികരമായിരിക്കും.)

ചിക്കന്‍ ടിക്ക മസാല

ആവശ്യമുള്ള സാധനങ്ങള്‍


ബോണ്‍ലെസ് ചിക്കന്‍ - 1 കിലോ(ചതുരത്തില്‍ അരിഞ്ഞത്)
കട്ടത്തെര് - 2/3 കപ്പ്
ഗരം മസാല - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ - 1 1/2 ടേബിള്‍ സ്പൂണ്‍
സവാള വലിയ കഷണങ്ങളാക്കി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് - 3 അല്ലി
ജീരകം - 1 ടേബിള്‍ സ്പൂണ്‍
ഉലുവാപ്പൊടി - 1 ടീസ്പൂണ്‍
തക്കാളി അരച്ചത് - 1 (ചെറുത്)
ടൊമാറ്റോ സോസ് - 1 1/2 കപ്പ്
പാല്‍ - 1/2 കപ്പ്
മല്ലിയില - 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം


ഒരു ബൗളില്‍ കട്ടത്തെരും ഗരംമസാലയും മല്ലിപ്പൊടിയും അര ടീസ്പൂണ്‍ ഉപ്പും യോജിപ്പിച്ചുവയ്ക്കുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കി 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.


ഒരു സോസ്പാനില്‍ വെജിറ്റബിള്‍ ഓയില്‍ ചൂടാക്കി ഇതിലേക്ക് ജീരകം പൊട്ടിച്ച് ഉലുവാപ്പൊടിയും ചേര്‍ക്കുക. സവാളയും ഉപ്പുംകൂടി ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് ടൊമാറ്റോ പേസ്റ്റ് ചേര്‍ത്തിളക്കുക. ശേഷം ചിക്കനും ചേര്‍ക്കാം. ഇനി പാല്‍ ചേര്‍ത്ത് നന്നായി ഇളക്കാം. മൂടിവയ്ക്കാതെ ചാറ് കട്ടിയാകുന്നതുവരെ 15 മിനിറ്റ് തീകുറച്ചുവെച്ച് ചൂടാക്കുക. (റൈസിനൊപ്പമോ റൊട്ടിക്കൊപ്പമോ വിളമ്പാം).

Content Highlights :Let's see how to make Palak Paneer Wrap with Spinach and Chapati and Chicken Tikka Masala which is delicious with chicken

dot image
To advertise here,contact us
dot image