പല തരത്തിലുളള ഭക്ഷണങ്ങള്‍ കഴിയ്ക്കാനും പലതരം പാചക പരീക്ഷണങ്ങള്‍ നടത്താനും ഇഷ്ടമുള്ളവരാണ് ഭക്ഷണ പ്രേമികളെന്ന് പറയേണ്ടിതില്ലല്ലോ. ഈയടുത്ത് ഇന്റര്‍നെറ്റില്‍ വൈറലായ ഒരു വീഡിയോ ഫുഡ് ഫ്യൂഷന്റെ മറ്റൊരു അവസ്ഥാന്തരമാണ് കാണിച്ച് തരുന്നത്. ഇതൊക്കെ കഴിച്ചാല്‍ വല്ലതും സംഭവിക്കുമോ? എന്തെങ്കിലും ഗ്യാരണ്ടി ഉണ്ടോ എന്നൊക്കെ ചോദിച്ചാല്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് ഉത്തരമുണ്ടാവില്ല.
ഐസ്‌ക്രീം ബിരിയാണി, പാല്‍ കോള, മുട്ട പാനിപൂരി അങ്ങനെ പലതരത്തിലുള്ള പാചകപരീക്ഷണങ്ങളെക്കുറിച്ച് മുന്‍പും നമ്മള്‍ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് അടുത്തതായി എത്തിയിരിക്കുകയാണ് ഗജര്‍ കാ ഹല്‍വ (ക്യാരറ്റ് ഹല്‍വ) കൊണ്ടുള്ള സാന്‍ഡ്‌വിച്ച്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഈ അസാധാര പാചക പരീക്ഷണം കാണാന്‍ സാധിക്കുന്നത്.
ഒരാള്‍ ഒരു കച്ചവടക്കാരനില്‍നിന്ന് 50 രൂപയ്ക്ക് ക്യാരറ്റ് ഹല്‍വ വാങ്ങുന്നിടത്തുനിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് അയാള്‍ അത് മറ്റൊരു കച്ചവടക്കാരന്റെ അടുത്തേക്ക് കൊണ്ടുപോവുകയും അയാള്‍ അതുപയോഗിച്ച് ഒരു സാന്‍ഡ്‌വിച്ച് ഉണ്ടാക്കുന്നതും ആണ് വീഡിയോയില്‍ കാണുന്നത്. കച്ചവടക്കാരന്‍ രണ്ട് കഷണം റൊട്ടി എടുക്കുന്നു അയാള്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് ഹല്‍വ റൊട്ടിയില്‍ തേയ്ക്കുകയാണ് അതിന് മുകളില്‍ അയാള്‍ വെണ്ണയും പുരട്ടുന്നുണ്ട്. ഇത് നാലായി മുറിച്ച് മുകളില്‍ ബട്ടറും ക്രീമും ഒക്കെ ചേര്‍ത്ത് സാന്‍ഡ്‌വിച്ച് പോലെയാക്കി വിളമ്പുകയാണ്. ഇതാണ് വീഡിയോയില്‍ കാണുന്നത്. നിരവധി പേരാണ് ഈ 'വെറൈറ്റി ഡിഷി'ന് പ്രതികരണവുമായി എത്തുന്നത്.
Content Highlights : This unusual cooking experiment can be seen through a video circulating on the Internet