ഇനി 15 മിനിറ്റിനുള്ളില്‍ സ്മൂത്തായി ഓര്‍ഡറുകള്‍ പറന്നെത്തും! 'സ്‌നാക്' അവതരിപ്പിച്ച് സ്വിഗ്ഗി

'സ്‌നാക്' എന്നപേരില്‍ സ്വതന്ത്ര ആപ്പായിട്ടാകും സ്വിഗ്ഗി ഈ പ്ലാറ്റ്‌ഫോമിനെ അവതരിപ്പിക്കുക

dot image

ഭക്ഷണപ്രിയരെ നിങ്ങൾക്കൊരു സന്തോഷവാർത്ത… 15 മിനിറ്റില്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്‌നാക് (SNACC) എന്നപേരില്‍ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് സ്വിഗ്ഗി. ചായ, കാപ്പി, പ്രഭാതഭക്ഷണം, തുടങ്ങിയവ 15 മിനിറ്റില്‍ ലഭ്യമാക്കുന്നതിനാണ് സ്വിഗ്ഗി സ്‌നാക് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ബെംഗളൂരു നഗരത്തില്‍ മാത്രമാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പൈലറ്റ് പദ്ധതിയെന്ന രീതിയില്‍ ബെംഗളൂരുവില്‍ നടപ്പാക്കുന്ന സേവനത്തിന്റെ ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും സേവനം അവതരിപ്പിക്കുക. സ്‌നാക് എന്നപേരില്‍ സ്വതന്ത്ര ആപ്പായിട്ടാകും സ്വിഗ്ഗി ഈ പ്ലാറ്റ്‌ഫോമിനെ അവതരിപ്പിക്കുക.

നിലവിൽ ഈ രംഗത്തെ എതിരാളികളായ സെപ്‌റ്റോ കഫേ, ബ്ലിങ്കിറ്റ് ബിസ്‌ട്രോ എന്നിവയ്ക്ക് കനത്ത വെല്ലുവിളിയാകും സ്‌നാക് എന്നാണ് വിലയിരുത്തല്‍. അടുത്തിടെ 15 മിനിറ്റില്‍ അതിവേഗ വിതരണം നടത്തുന്ന സേവനം സൊമാറ്റോയും അവതരിപ്പിച്ചിരുന്നു. പ്രധാന ആപ്പില്‍ തന്നെയാണ് അവരുടെ അതിവേഗ വിതരണ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്യുന്ന റെസ്റ്റോറന്റിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മാത്രമേ ഓ‍ർഡർ സ്വീകരിക്കാനാവൂ.

അടുത്തിടെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ, പൂനെ, കൊച്ചി ഉള്‍പ്പെടെ 400 നഗരങ്ങളിലേക്ക് 10 മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന 'ബോള്‍ട്ട്' സേവനം കമ്പനി അവതരിപ്പിച്ചിരുന്നു. കേരളത്തിൽ അടക്കം മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കേരളത്തിലെ മറ്റ് പ്രധാന ന​ഗരങ്ങളായ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും കോയമ്പത്തൂർ അടക്കമുള്ള മറ്റു 400 നഗരങ്ങളിലും ഇത് ലഭ്യമാക്കിയത്.

Content Highlights: Swiggy has launched a new platform called SNACC', which aims to deliver food and drinks in 15 minutes. Swiggy SNACC is introduced to provide tea, coffee, breakfast, etc. in 15 minutes.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us