രാത്രി ചോറ് കഴിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ; ആ ശീലം ആരോ​ഗ്യം ഇല്ലാതാക്കുമോ?

രാത്രിയിൽ ചോറ് കഴിച്ച് കിടക്കുകയാണെങ്കിൽ അതിരാവിലെ തന്നെ വിശപ്പ് ഉണ്ടാകാൻ കാരണമാകും

dot image

കുറച്ച് ചോറ് കഴിക്കാതെ കിടന്നാല്‍ ഉറക്കം വരാത്തവരാണ് നമ്മൾ മലയാളികളില്‍ ഭൂരിഭാഗവും അല്ലേ. ചൂടുള്ള കറികൾക്കൊപ്പം നല്ല ചൂടോടെ ചോറ് കഴിച്ചാൽ കിട്ടുന്ന സുഖം മറ്റെന്തിന് കിട്ടും. എന്നാൽ രാത്രി ചോറ് ഉള്‍പ്പടെ അരിയാഹാരം കുറയ്ക്കണമെന്നാണ് ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവർ പറയുന്നത്. രാത്രി അമിതമായി ചോറ് കഴിക്കുന്നത് പ്രമേഹം പോലുള്ള രോ​ഗങ്ങൾ വർധിപ്പിക്കുമെന്ന പഠനവും ഉണ്ട്. രാത്രി അരിയാഹാരം കഴിച്ചാൽ എന്താണ് സംഭവിക്കുക. രാത്രി ചോറ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണോ? പരിശോധിക്കാം,

രാത്രി ഒരുപാട് വൈകി ചോറ് കഴിക്കുന്നതെല്ലാം ദഹനവ്യവസ്ഥയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. വൈകുന്നേരങ്ങളിൽ ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകുന്നതിനാൽ അരി പോലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം ശരിയായി നടക്കണമെന്നില്ല. അതുകൊണ്ട് തന്നെ ശരീരവണ്ണം, അസ്വസ്ഥത, ദഹനക്കേട് എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ഉറക്കത്തെയും വലിയ രീതിയിൽ തന്നെ ബാധിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ അത്താഴ സമയത്ത് ചോറ് ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനാൻ സഹായിക്കും. അരി പ്രത്യേകിച്ച് വെളുത്ത അരി ഗ്ലൈസെമിക് സൂചികയിൽ ഉയർന്നതാണ്, അതായത് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നതിന് കാരണമാകുന്നു.

രാത്രിയിൽ ചോറ് കഴിച്ച് കിടക്കുകയാണെങ്കിൽ അതിരാവിലെ തന്നെ വിശപ്പ് ഉണ്ടാകാൻ കാരണമാകുമെന്നും പഠനങ്ങളുണ്ട്. കാലക്രമേണ ഇത് ടൈപ്പ് 2 പ്രമേഹം പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം. മാത്രമല്ല, ജലദോഷവും ചുമയും ഉള്ളവർ, പ്രമേഹ രോഗികൾ, 50 വയസ്സിനു മുകളിലുള്ളവർ എന്നിവർ രാത്രിയിൽ ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല. ചോറ് കഴിക്കണമെന്ന് നിർബന്ധമുള്ളവരാണെങ്കില്‍ ബ്രൗൺ റൈസ് ഉൾപ്പെടുത്താൻ ശ്രമിക്കണം.

Content Highlights: There is also a study that eating too much rice at night can increase diseases like diabetes. So what happens if you eat rice at night?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us