'ഈ ചോളത്തിന് വില 525 രൂപ'; വിരാട് കോഹ്ലിയുടെ റസ്റ്റോറൻ്റിലെ ഡൈനിംഗ് അനുഭവം പങ്കുവെച്ച് യുവതി

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട്ട് കോഹ്ലിയുടെ റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ച യുവതി തന്റെ അനുഭവം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്

dot image

വലിയ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പലർക്കും ഇഷ്ടമുള്ള ഒരു കാര്യമാണ്. ചിലർ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനായി വലിയ റസ്റ്റോറൻ്റുകൾ തിരഞ്ഞെടുക്കുമ്പോൾ, മറ്റു ചിലർ സേവനവും അവതരണവും ആസ്വദിക്കാനായി എത്തുന്നു. അതേസമയം ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണശാലകളിലെ വിഭവങ്ങളുടെ വിലയെ കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയാത്ത ഒരു വിഭാഗം ആളുകളുമുണ്ട്. അടുത്തിടെ, ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട്ട് കോഹ്ലിയുടെ റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ച യുവതി തന്റെ അനുഭവം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പാത്രത്തിൽ വിളമ്പിയിരിക്കുന്ന ചോളത്തിൻ്റെ ചിത്രത്തിനോടൊപ്പം അതിൻ്റെ വില കുറിച്ചുകൊണ്ട് എക്സിൽ യുവതി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടിയത്.

മുറിച്ച ചോള കഷ്ണങ്ങള്‍ സ്പ്രിങ് ഒനിയനും ഓപ്പം ഡോൾപ്പ് ഡിപ്പിങ് സോസും ഉപയോഗിച്ച് അലങ്കരിച്ച വിഭവത്തിൻ്റെ ചിത്രമാണ് യുവതി പങ്കുവെച്ചത്. വിഭവത്തിന്റെ വില ഞെട്ടിപ്പിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. വിഭവത്തിന്റെ വിലയോടൊപ്പം കരയുന്ന ഒരു ഇമോജി ഇട്ടുകൊണ്ടാണ് യുവതി എക്സിൽ പോസ്റ്റിട്ടത്. 525 രൂപയാണ് ഈ വിഭവത്തിന് ഈടാക്കുന്ന വില.

എന്നാൽ യുവതിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുബോക്സിൽ നിരവധി പ്രതികരണങ്ങളാണ് എത്തിയത്. നല്ല അന്തരീക്ഷത്തിനും സേവനത്തിനുമാണ് പണം ഈടാക്കുന്നത് എന്ന് ഒരാൾ പ്രതികരിച്ചു.

ഇതേവിഭവം പുറത്ത് 30 രൂപയ്ക്ക് ലഭിക്കും, തിരഞ്ഞെടുക്കേണ്ടത് നിങ്ങളായിരുന്നു. ഓർഡർ ചെയ്യുന്നതിന് മുൻപ് ഇതിന്റെ വില നിങ്ങൾക്കറിയാമായിരുന്നില്ലെ എന്ന് മറ്റു ചിലർ കമൻ്റിലൂടെ ചോദിച്ചു. പുറത്ത് 20 രൂപയ്ക്ക് കോൺ ലഭിക്കുമെന്ന് ചിലർ നിർദേശവും നൽകി. അതേസമയം സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം സ്ത്രീയെ പിന്തുണക്കുകയും വിഭവത്തെ 'എക്സ്പെൻസീവ്' എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്.

Content Highlights: 'aid Rs 525 For Corns': Woman Shares Pricey Dining Experience At Virat Kohli's Restaurant

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us