ആവശ്യമുള്ള സാധനങ്ങള്‍
വന്‍പയര്‍- 1/2 കപ്പ്
ചെറുപയര്‍ - 1/2 കപ്പ്
കടലപ്പരിപ്പ് - 1/2 കപ്പ്
സൂചിഗോതമ്പ്- 1/2 കപ്പ്
പച്ചരി - 1/2 കപ്പ്
ശര്‍ക്കര പാനിയാക്കിയത് - 1/2 കിലോ ശര്‍ക്കരയുടേത്
തേങ്ങ ചിരകിയത് - 2 എണ്ണം(ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും ഓരോ കപ്പ് വീതം പിഴിഞ്ഞെടുത്തത്)
പാളയന്‍കോടന്‍ പഴം - 1/2 കിലോ
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
ചുക്ക്, ജീരകപ്പൊടി - 1 ടീസ്പൂണ്‍ വീതം
വന്‍പയറും ചെറുപയറും വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിച്ചെടുക്കുക. അല്‍പ്പം വെള്ളത്തില്‍ സൂചിഗോതമ്പ് കടലപ്പരിപ്പ്, അരി എന്നിവ കൂടി വേവിക്കുക. ഒരു ഉരുളിയില്‍ എല്ലാം കൂടി ഒരുമിച്ചാക്കി മൂന്നാം പാലും ശര്‍ക്കരയും ചേര്‍ത്ത് വറ്റിക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് വറ്റിച്ച ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക. ചുക്ക്, ജീരകപ്പൊടി, നെയ്യ് എന്നിവ ചേര്‍ത്തിളക്കി വാങ്ങാം.
Content Highlights :Panchadhana payasam is a special type of payasam prepared with five types of grains. Apart from taste, this stew has many health benefits