ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാറുകൾ ഇതൊക്കെ, ആദ്യ 50 ൽ പോലും ഇടംപിടിക്കാതെ കേരളത്തിലെ ബാറുകൾ

കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ഡൽഹിയിലെ സൈഡ് കാർ ബാർ ഇത്തവണ നാലാം സ്ഥാനത്താണ്.

dot image

ഇന്ത്യയിലെ ഏറ്റവും മികച്ച ബാറുകളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഏറ്റവും മികച്ച ബാറുകളുടെയും ഹോട്ടലുകളുടെയും പട്ടിക പുറത്തിറക്കുന്ന 30 ബെസ്റ്റ് ബാർ ഇന്ത്യ അവാർഡ് ടീം ആണ് ലിസ്റ്റ് തയ്യാറാക്കിയത്. 270 ഓളം ബാർ ഉപഭോക്താക്കൾ, കോക്ടെയിൽ വിദഗ്ധർ, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവരടങ്ങുന്ന ജൂറിയാണ് ലിസ്റ്റ് തയ്യാറാക്കിയത്.

'അതിരുകൾ ഭേദിക്കുന്ന സുസ്ഥിരത ഉൾക്കൊള്ളുന്ന അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്ന ഇന്ത്യയിലെ ബാറുകളാണ് ഇതെന്നാണ്' അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ജൂറി പറഞ്ഞത്. ന്യൂഡൽഹിയിലെ ലെയർ ബാറാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ബെംഗളൂരുവിലെ ബാർ സ്പിരിറ്റ് ഫോർവേഡും സോക്കയും രണ്ടും മൂന്നും സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ഡൽഹിയിലെ സൈഡ്കാർ ബാർ ഇത്തവണ നാലാം സ്ഥാനത്തായി.

ഗോവയിലെ ഹൈഡ്‌വേ ബാറാണ് അഞ്ചാം സ്ഥാനത്ത്. ഒന്നാം സ്ഥാനം നേടിയ ഡൽഹിയിലെ ലെയർ നിരവധി സിഗ്നേച്ചർ ഐറ്റംസും കോക്ക്‌ടെയിലുകളും ബാറിൽ കൊണ്ടുവന്നിരുന്നു. നാഗ്പൂർ വാലി, ബ്ലെൻഡിംഗ് വോഡ്ക, നാഗ്പൂർ ലിക്വർ, ഹണി, മോഗ്ര, ഗ്രേപ്ഫ്രൂട്ട്, ഫ്‌ളോറൽ ജിൻ എന്നിവയുടെ വിവിധ തരം ബ്ലെൻഡുകളിൽ വ്യത്യസ്തങ്ങളായ കോക്ക്‌ടെയിലുകളായിരുന്നു കമ്പനി അവതരിപ്പിച്ചത്.

ഇതിന് പുറമെ പാൻ-ഏഷ്യൻ ഫുഡ് മെനുവിൽ മിസോ ഗ്ലേസ്ഡ് പോർക്ക് ബെല്ലി, ട്രഫിൾ എഡമാം ഡംപ്ലിംഗ്‌സ് എന്നിവയും ഉൾപ്പെടുത്തിയിരുന്നു. അതേസമയം രാജ്യത്തെ മികച്ച ബാറുകളിൽ ആദ്യ 50 ൽ കേരളത്തിൽ നിന്ന് ഒരു ബാർ പോലും ഇടം പിടിച്ചില്ല.


2024-ലെ ഇന്ത്യയിലെ മികച്ച 50 ബാറുകളുടെ ലിസ്റ്റ്

  • ലെയര്‍, ന്യൂ ഡല്‍ഹി
  • ബാർ സ്പിരിറ്റ് ഫോർവേഡ്, ബെംഗളൂരു
  • സോക, ബെംഗളൂരു
  • സൈഡ്കാർ, ന്യൂഡൽഹി
  • ഹൈഡ്വേ, ഗോവ
  • ZLB 23, ബെംഗളൂരു
  • കോബ്ലർ ആൻഡ് ക്രൂ, പൂനെ
  • അമേരിക്കാനോ, മുംബൈ
  • പിസിഒ, ന്യൂഡൽഹി
  • ഹോം, ന്യൂ ഡൽഹി
  • സ്ലോ ടൈഡ്, ഗോവ
  • കോപിറ്റാസ്, ബെംഗളൂരു
  • കൊമോറിൻ, ഗുഡ്ഗാവ്
  • ലൈബ്രറി ബാർ, ന്യൂഡൽഹി
  • ബോംബെ കാന്റീന്, മുംബൈ
  • മുറോ, ബെംഗളൂരു
  • എയർ മുംബൈ, മുംബൈ
  • ഹൂട്‌സ്, ന്യൂഡൽഹി
  • ഏകാ, മുംബൈ
  • സ്ലിങ്ക് & ബാർഡോട്ട്, മുംബൈ
  • ഗ്രംപ്‌സ്, ഗോവ
  • AM PM, കൊൽക്കത്ത
  • റൂം ഒന്ന്, ഗോവ
  • ബാന്ദ്ര ജനിച്ചത്, മുംബൈ
  • നേറ്റീവ് കോക്ടെയ്ൽ റൂം, ജയ്പൂർ
  • റു, ഹൈദരാബാദ്
  • മാസ്‌ക്, മുംബൈ
  • പിസിഒ, മുംബൈ
  • കോക്ക്‌ടെയിൽ & ഡ്രീംസ്, ഗുഡ്ഗാവ്
  • പെറ്റിസ്‌കോ, ഗോവ
  • പാബ്ലോസ്, ഗോവ
  • ഖി ഖി, ന്യൂഡൽഹി
  • ജോഹ്രി ആൻഡ് സൺസ്, ജോഹ്രി, ജയ്പൂർ
  • വിനൈൽ ബാർ, ഗോവ
  • ലിറ്റിൽ ബാർ സോബർ, കൊൽക്കത്ത
  • ബോബ്‌സ് ബാർ, ബാംഗ്ലൂർ
  • മെഹിക്കോ, കൊൽക്കത്ത
  • ബെനോ, ഗോവ
  • സിർഖ 1960, മുംബൈ
  • സെക്കന്റ് ഹോം, ഗോവ
  • ഒ പെഡ്രോ, മുംബൈ
  • പാപ്പാസ്, മുംബൈ
  • ഓൾട്ടെറ, കൊൽക്കത്ത
  • ഐഡു, ഹൈദരാബാദ്
  • ഹോസ, ഗോവ
  • ഒലിവ് ബാർ & കിച്ചൻ, കുത്തബ്, ന്യൂഡൽഹി
  • റിക്ക്‌സ്, താജ്മഹൽ, ന്യൂഡൽഹി
  • ഷാഡ് സ്‌കൈ, ഷില്ലോംഗ്
  • എലിഫന്റ് ആൻഡ് കോ, ഗോവ
  • വിസ്‌കി സാംബ, ഗുഡ്ഗാവ്

Content Highlights: Top 30 bars in India List has been released and the bars in Kerala are not even in the top 50.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us