അവലും ഗ്രീന്‍പീസുംകൊണ്ട് വട തയ്യാറാക്കാം

വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ കുട്ടികള്‍ക്ക് പുതുമയുളളതും വ്യത്യസ്തവുമായ ഒരു വിഭവം തയ്യാറാക്കികൊടുത്താലോ

dot image

അവല്‍ ഗ്രീന്‍പീസ് വട

ആവശ്യമുള്ള സാധനങ്ങള്‍
ഗ്രീന്‍പീസ് - 1 കപ്പ്
അവല്‍ - 1 കപ്പ്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വറ്റല്‍മുളക് - 4 എണ്ണം
പച്ചമുളക് - 4 എണ്ണം
കായം - 1 നുള്ള്
കാബേജ് അരിഞ്ഞത് - 1 കപ്പ്
മല്ലിയില അരിഞ്ഞത് - 1 / 4 കപ്പ്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്

തയ്യാറാക്കുന്ന വിധം

അവല്‍ വെളളത്തില്‍ കുതിര്‍ത്ത് വെള്ളം തോരാന്‍ വയ്ക്കുക. ഗ്രീന്‍പീസ്, bഉപ്പ് , വറ്റല്‍മുളക്, കായം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അവല്‍ ചേര്‍ത്ത് ഒരു വട്ടം വേഗം അരച്ചെടുക്കുക. ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ച് ഇതിലേക്ക് ചേര്‍ത്തിളക്കുക . ഇതിലേക്ക് മല്ലിയിലയും കാബേജും ചേര്‍ത്തിളക്കി വടയുടെ പരുവത്തില്‍ കുഴച്ചെടുക്കുക. ഇത് എണ്ണയില്‍ വറുത്തെടുക്കുക.

Content Highlights : How about preparing a new and different dish for the children when they come home from school in the evening

dot image
To advertise here,contact us
dot image