ഗ്യാസ് കുറവ്, ചായ ഉണ്ടാക്കാന്‍ ഡിയോഡറന്റ് ഉപയോഗിച്ച് യുവാക്കള്‍

ഗ്യാസ് കുറവാണ് എന്ന അടിക്കുറിപ്പോടെയാണ് യുവാക്കള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

dot image

ചായ ഉണ്ടാക്കുന്നതിനിടിയില്‍ ഗ്യാസ് കുറവായതിനാല്‍ തീ ആളിക്കത്തിക്കാന്‍ ഡിയോഡറന്റിന്റെ സഹായം തേടി യുവാക്കള്‍. ഗ്യാസ് കുറവായതിനാല്‍ ചായ തിളയ്ക്കും മുന്‍പ് തീര്‍ന്നുപോകുമോ എന്ന ആശങ്കയിലാണ് ഡിയോഡറന്റിന്റെ സഹായം യുവാക്കള്‍ തേടിയത്. ചായയുണ്ടാക്കുന്ന വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.

ഗ്യാസടുപ്പില്‍ വച്ച ചായ പാത്രത്തിലേക്ക് യുവാവ് പഞ്ചസാര ചേര്‍ക്കുന്നത് കാണാം. ഒപ്പം മറ്റൊരു യുവാവ് തീ ആളിക്കത്തുന്നതിനായി ഡിയോഡറന്റ് കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിലേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. ഗ്യാസ് കുറവാണ് എന്ന അടിക്കുറിപ്പോടെയാണ് യുവാക്കള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

യുവാക്കളുടെ ക്രിയാത്മക ഇടപെടലിനെ അഭിനന്ദിച്ച് ചിലര്‍ രംഗത്തെത്തിയപ്പോള്‍ നിരവധിപേര്‍ തീക്കളിയെ വിമര്‍ശിച്ചും രംഗത്തെത്തി. ചായയ്ക്ക് ഡിയോഡറന്റ് അടിച്ചതിനാല്‍ സുഗന്ധം ഉണ്ടാകുമോ എന്ന് പരിസഹിച്ചവരും കുറവല്ല.

ആല്‍ക്കഹോളുള്‍പ്പെടെ തീപിടിക്കാന്‍ സാധ്യതയുളള അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിച്ചാണ് ഡിയോഡറന്റ് നിര്‍മിക്കുന്നത്. ഉയര്‍ന്ന മര്‍ദത്തില്‍ പൊട്ടിത്തെറിക്കാനും തീപിടിക്കാനും സാധ്യതയുള്ളവയാണ് ഇവ.


Content Highlights: Man uses deodorant spray to fuel gas flame while making tea

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us