ലോകരുചികളില്‍ ലെബനന്‍ പാചകരീതികള്‍ക്ക് വലിയ സ്വാധീനമാണ് ഉള്ളത്. ഏറ്റവുമൊടുവിലായി ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്വിച്ചുകളുടെ ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയില്‍ ലബനന്‍ ഷവര്‍മ ഒന്നാം റാങ്ക് നേടിയിരിക്കുകയാണ്. എങ്ങനെയാണ് ലോകത്തിലെ ഏറ്റവും രുചിയുള്ള ഷവര്‍മ ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ ബ്രസ്റ്റ് - 250 ഗ്രാം
എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ - 1.5 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂണ്‍
മുളകുപൊടി - 3/4 ടീസ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് - 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
തൈര് - 2 ടേബിള്‍ സ്പൂണ്‍
തക്കാളി, സവാള അരിഞ്ഞത് - ഓരോന്ന്
പിറ്റ ബ്രഡ് -
ചീര- ആവശ്യമെങ്കില്‍
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒന്നിച്ച് മിക്‌സ് ചെയ്യുക. ചിക്കന്‍ വേവിച്ച് ചെറിയ കഷണങ്ങളായി അരിയുക. ഓവന്‍ 200 c ല്‍ 15 മിനിറ്റ് നേരത്തേക്ക് ചൂടാക്കിയിടുക. ഒരു ഫോയില്‍ പേപ്പറില്‍ ബട്ടര്‍ പുരട്ടി ഒരു ഗ്രില്ലില്‍ ട്രേ തയ്യാറാക്കി കഷണങ്ങള്‍ വയ്ക്കുക. 15 മുതല്‍ 20 മിനിറ്റ് വരെ ഗ്രില്‍ ചെയ്ത് പകുതി വേവാകുമ്പോള്‍ മറിച്ചിട്ട് വേവിക്കുക. പിറ്റാബ്രഡില്‍ കുറച്ച് തൈര്, വെളുത്തുളളി സോസ് എന്നിവ ഉപയോഗിച്ച് ചിക്കന്‍ ലെയര്‍ ചെയ്യുക. ഗ്രില്‍ ചെയ്ത ഉളളിയും തക്കാളിയും ചേര്‍ത്ത് റോള്‍ ചെയ്ത് വിളമ്പാം.
Content Highlights : The best shawarma in the world is from LEBANON