ഒരു വെറൈറ്റിക്ക് പാമ്പ് സൂപ്പ് പരീക്ഷിക്കുന്നോ? ഹോങ്കോങ്ങിലെ ഈ ഭക്ഷണശാലയില്‍ ഇപ്പോഴും പാമ്പ് സൂപ്പ് ലഭിക്കും

ഹോങ്കോങ്ങിലെ ഒരു റസ്‌റ്ററന്റിലാണ് പാമ്പ് സൂപ്പ് വില്‍ക്കുന്നത്

dot image

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ അതിന്റെ നടുക്കണ്ടം തിന്നണം എന്നാണല്ലോ പഴമൊഴി. അങ്ങനെയൊരു സ്ഥലമുണ്ട് അങ്ങ് ഹോങ്കോങ്ങില്‍. പാറ്റയേയും പല്ലിയേയും ഒക്കെ വറുത്ത് തിന്നുന്നതുപോലെ ഈ നാട്ടിലെ ഒരു പരമ്പരാഗത വിഭവമാണ് പാമ്പ് സൂപ്പ്. ഹോങ്കോങിലെ ഈ പരമ്പരാഗത സൂപ്പ് വിളമ്പുന്ന അവശേഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ചൗ കാ -ലിംഗ് എന്ന സ്ത്രീയുടെ ഷിയ വോങ് ഹിപ്പ് റസ്റ്ററന്റ്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കച്ചവടത്തില്‍ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ഇന്നും ഇവിടെ ഒട്ടേറെ പേര്‍ ഇവിടെ പാമ്പ് സൂപ്പ് കുടിക്കാന്‍ വരുന്നുണ്ട്.

1960 കളില്‍ ചൗ വിന്റെ പിതാവ് സ്ഥാപിച്ചതാണ് ഷിയാ വോങ് ഹിപ്പ് എന്ന റസ്റ്ററന്റ്. അന്ന് മുതല്‍ പാമ്പ് സൂപ്പ് വില്‍ക്കുന്നതില്‍ പേര്‌കേട്ട സ്ഥലമാണ് ഇവിടം. പാമ്പ് പിടുത്തവും സൂപ്പ് നിര്‍മ്മാണവും പിതാവിന്റെ കൈകളില്‍നിന്ന് പഠിച്ചെടുത്ത ചൗ ' പാമ്പ് രാജ്ഞി' എന്ന പേരില്‍ പരക്കെ അറിയപ്പെട്ടു.

എങ്ങനെയാണ് ഷിയാ വോങ് ഹിപ്പില്‍ സൂപ്പ് തയ്യാറാക്കുന്നത്

സൂപ്പ് തയ്യാറാക്കാന്‍ പാമ്പിന്റെ മാംസം ആദ്യം കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും തിളപ്പിക്കണം. മാംസം ആവശ്യത്തിന് പാകം ചെയ്തുകഴിഞ്ഞാല്‍ അതിലെ എല്ല് നീക്കി ചെറിയ കഷണങ്ങളാക്കും. സൂപ്പ് ബേസ് തയ്യാറാക്കാന്‍ ചിക്കന്‍, പന്നിയിറച്ചി എന്നിവയുടെ കഷ്ണങ്ങള്‍ ആറുമണിക്കൂര്‍ ഒരുമിച്ച് മാരിനേറ്റ് ചെയ്തുവയ്ക്കുന്നു. ഇനി വേവിച്ച ചിക്കന്‍ കഷണങ്ങള്‍, പന്നിയിറച്ചി, ഓറഞ്ച് തൊലി ഇവയൊക്കെ ചേര്‍ത്ത് ഗ്രേവി തയ്യാറാക്കും. ഗ്രേവി കട്ടിയാകാന്‍ സ്റ്റാര്‍ച്ച് ചേര്‍ക്കും. സൂപ്പിന് പ്രത്യേക രുചി നല്‍കാനായി ക്രിസ്പി ചിപ്‌സും നാരങ്ങയുടെ ഇലകളും കൊണ്ട് അലങ്കരിക്കും.

ഡിമാന്‍ഡ് കുറയുന്ന പാമ്പ് സൂപ്പ്

2003 ല്‍ SARS പൊട്ടി പുറപ്പെട്ട സമയത്ത് മൃഗമാംസത്തിലൂടെയാണ് രോഗം വ്യാപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഏഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച പാമ്പിന്റെ മാംസമാണ് സൂപ്പിനായി ഉപയോഗിക്കാറുള്ളത്.

Content Highlights : One of the remaining places in Hong Kong that serves this traditional soup is a restaurant called Shea Wong Hip, owned by a woman named Chow Ka-ling

dot image
To advertise here,contact us
dot image