ഷുഗർ കട്ട് ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? വില്ലൻ വീട്ടിലുണ്ട്

എത്രയൊക്കെ ഷു​ഗർ കട്ട് പിന്തുടർന്നിട്ടും ശരീരഭാരത്തിന്റെ കാര്യത്തിൽ കാര്യമായ മാറ്റമൊന്നും വരുന്നില്ലേ? എങ്കിൽ നിങ്ങളുടെ ദൈനം ദിന ജീവിതത്തിലെ ഭക്ഷണരീതിയെ കാര്യമായി ഒന്ന് പരിശോധിക്കേണ്ട സമയമായിരിക്കുന്നു

dot image

മധുരം നമുക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. ആരോ​ഗ്യം സംരക്ഷിക്കാനും തടി കുറയ്ക്കാനുമെല്ലാം ഇന്ന് പതിവായി എല്ലാവരും ചെയ്തുവരുന്ന കാര്യമാണ് ഷു​ഗർ കട്ട്. മധുരപലഹാരങ്ങളും മിഠായികളുമൊക്കെ പൂർണമായി ഒഴിവാക്കുകയാണ് രീതി. പക്ഷേ എത്രയൊക്കെ ഷു​ഗർ കട്ട് പിന്തുടർന്നിട്ടും വണ്ണത്തിൽ കാര്യമായ മാറ്റമൊന്നും വരുന്നില്ലേ? എങ്കിൽ നിങ്ങളുടെ ദൈനം ദിന ജീവിതത്തിലെ ഭക്ഷണരീതിയെ കാര്യമായി ഒന്ന് പരിശോധിക്കേണ്ട സമയമായിരിക്കുന്നു.

നിങ്ങൾ ദിവസവും കഴിക്കുന്ന പല ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് കൂടുതലുള്ളവയും ശരീരത്തിലെ ഷു​ഗർ ലെവൽ വർധിപ്പിക്കുകയും ചെയ്യുന്നവയാകാം. ഇന്ത്യൻ ഭക്ഷണങ്ങൾക്ക് സ്വാദ് കൂടുതലാണെന്നത് ശരിയാണ്. പക്ഷേ ഈ ഭക്ഷങ്ങളിൽ നമ്മളറിയാതെ ഒളിഞ്ഞുകിടക്കുന്ന ഷു​ഗറുണ്ടാകാം. ഇത് നിങ്ങളുടെ ആ​രോ​ഗ്യത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും. നമ്മുടെ ദൈനം ദിന ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചില വിഭവങ്ങളാണ് ഷു​ഗർ കട്ട് ചെയ്തിട്ടും നിങ്ങളുടെ വണ്ണം കുറയ്ക്കാൻ സഹായിക്കാതിരിക്കുന്നത് എന്ന് പറഞ്ഞാലോ?

അച്ചാർ
അച്ചാറുകൾ ഇന്ത്യൻ പാചകരീതിയിലെ ഒരു അവിഭാജ്യ ഘടകമാണ്. വീട്ടിലുണ്ടാക്കിയ അച്ചാറില്ലാതെ ഭക്ഷണം പൂർത്തിയാകില്ലെന്നതാണ് നമ്മുടെ കാഴ്ചപ്പാട്. എന്നാൽ ഈ അച്ചാറുകളിൽ കൂടുതലായി എണ്ണയുടെയും മറ്റ് മാസലയുടെ ഉപയോ​ഗവും നിങ്ങളുടെ ശരീരത്തിന് ​ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.

ചട്നി
നല്ല തേങ്ങാ ചട്നിയും ചൂട് ദോശയുമെല്ലാം നമുക്ക് ഒരു വികാരമാണ്. ഈ ചട്നികൾ പോഷകങ്ങളടങ്ങിയതുമാണ് എന്നാൽ ഇവയിൽ ഷു​ഗറും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പഴങ്ങൾ കൊണ്ടോ, ബെറികൾ ഉപയോ​ഗിച്ചോ പാകം ചെയ്തെടുക്കുന്ന ചട്നികളിൽ ഷു​ഗർ കണ്ടന്റ് അധികമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജ്യൂസ്
പഴങ്ങൾ കൊണ്ടുണ്ടാക്കുന്ന ജ്യൂസുകൾ വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് കേട്ടിട്ടുണ്ടാകും. പക്ഷേ യഥാർത്ഥത്തിൽ ഇവ നിങ്ങളുടെ ഡയറ്റിനെ സഹായിക്കുന്നില്ല എന്നതാണ് വാസ്തവം. കടകളിൽ നിന്നും വാങ്ങുന്ന ജ്യൂസുകളിൽ മധുരം ചേർത്തിരിക്കാം. ഇവയ്ക്ക് പുറമെ പാക്കറ്റുകളിലായി ലഭിക്കുന്ന ജ്യൂസുകളിലും മധുരം അടങ്ങിയിട്ടുണ്ടാകും. ജ്യൂസുകൾ ആരോ​ഗ്യത്തിന് നല്ലതാണെങ്കിലും കൃത്യമായി വീട്ടിൽ തയ്യാറാക്കുന്ന ജ്യൂസുകൾ കുടിക്കുന്നതായിരിക്കും ഉചിതം.

ലസ്സി, പാൽ അടങ്ങിയ പാനീയങ്ങൾ
ഫ്ലേവർഡ് മിൽക്, ലസ്സി എന്നിവ ഇന്ത്യൻ വീടുകളിലെ പതിവ് പാനീയങ്ങളാണ്. എന്നാൽ ഇത്തരം പാനീയങ്ങൾ ഷു​ഗർ കട്ട് ഡയറ്റ് ശീലിക്കുന്നവർക്ക് നല്ലതല്ല. കാരണം ഇത്തരം പാനീയങ്ങളെ മധുരമുള്ളതാക്കാൻ പഞ്ചസാര ചേർത്തിട്ടുണ്ടാകും. പോഷകം നിറഞ്ഞ പാനീയങ്ങളാണെങ്കിലും ഇവയിലെ ഷു​ഗർ കണ്ടന്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധാരണ പാലോ തൈരോ തിരഞ്ഞെടുക്കുക, തേൻ അല്ലെങ്കിൽ പഴം പോലുള്ളവ ചേർക്കുക‌യാവും ഉചിതം.

പൂരി, പൊറോട്ട, നാൻ
മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട നാൻ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ ഷു​ഗർ കണ്ടന്റ് വർധിക്കാൻ കാരണമാകുന്നതാണ്. രുചിയേറെയുള്ള ഭക്ഷണങ്ങളാണെങ്കിലും ഇവ സ്ഥിരമായി ഭക്ഷിക്കുന്നത് നിങ്ങളുടെ ഷു​ഗർ ഇൻടേക്കിനെ ബാധിച്ചേക്കും.

വൈറ്റ് റൈസ്
പല ദക്ഷിണേഷ്യൻ വീടുകളിലെയും പ്രധാന ഭക്ഷണമായ വെള്ള അരി ​ഗ്ലൈസമിക് സൂചികയിൽ മുന്നിലാണ്. അതായത് വെള്ള അരി അഥവാ ചോറ് ശരീരത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകുമെന്ന് സാരം. മട്ട അരിയോ ക്വിനോവയോ തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായ ബദലുകളായിരിക്കും.

Content Highlight: 5 common desi foods that can silently increase sugar levels

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us