![search icon](https://www.reporterlive.com/assets/images/icons/search.png)
ആവശ്യമുള്ള സാധനങ്ങള്‍
1) കോക്കനട്ട് ബട്ടര്‍ - 1/2 കപ്പ്
വെളിച്ചെണ്ണ - 1/2 കപ്പ്
കൊക്കോ പൗഡര്‍ - 1/2 കപ്പ്
തേന്‍ - 1/4 കപ്പ്
തേങ്ങാപ്പാല്‍ - 1/4 കപ്പ്
കാഷ്യു ബട്ടര്‍ - 1/4 കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്
ചോക്ലേറ്റ് മികസ് തയ്യാറാക്കാന്‍
2) വെളിച്ചെണ്ണ- 5 ടേബിള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ - 5 ടേബിള്‍ സ്പൂണ്‍
തേന്‍- 4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് വെളിച്ചെണ്ണ ഒഴികെയുള്ള ഒന്നാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കാം. ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റി ഫ്രീസറില്‍ 10 മിനിറ്റ് വയ്ക്കാം.
ഒരു ബൗളിലേക്ക് അഞ്ച് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കൊക്കോ പൗഡറും നാല് ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്തിളക്കുക.
കപ്പ് കേക്ക് മോള്‍ഡുകളില്‍ അല്‍പ്പം ചോക്ലേറ്റ് കൂട്ട് ഒഴിച്ച് ചുറ്റിച്ച ശേഷം ഈ മോള്‍ഡുകള്‍ ഫ്രീസറില്‍ കുറച്ച് സമയം വയ്ക്കാം. ശേഷം ഇവ ഫ്രിഡ്ജില്‍നിന്നെടുത്ത് ഓരോ മോള്‍ഡിന്റെയും നടുവിലായി വശങ്ങളില്‍ പറ്റാതെ കുറേശ്ശെ ഫില്ലിംഗ് വച്ച് ബാക്കി ചോക്ലേറ്റ് മിശ്രിതം അതിലോരോന്നിലും നിറയ്ക്കുക. ഫ്രീസറില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
ഉപ്പില്ലാത്ത ബട്ടര്‍- 150 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ - 500 ഗ്രാം
വാനില എസന്‍സ് - 1 ടീസ്പൂണ്‍
പാല്‍ - 125 മില്ലി ലിറ്റര്‍
കണ്ടന്‍സിഡ് മില്‍ക്ക് - 395 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു ബേക്കിംഗ് പാനില്‍ ബട്ടര്‍ പുരട്ടി വയ്ക്കുക.
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി ബട്ടറും ബ്രൗണ്‍ ഷുഗറും ചേര്‍ത്തിളക്കി ചൂടാക്കുക. ഇതിലേക്ക് പാലും വാനില എസന്‍സും കണ്ടന്‍സ്ഡ് മില്‍ക്കും ഒഴിച്ചിളക്കി ബട്ടര്‍ അലിയുന്നതുവരെ അടുപ്പില്‍വച്ച് ഇളക്കി ചൂടാക്കാം. ശേഷം 15 മിനിറ്റുകൂടി അടുപ്പില്‍ത്തന്നെ വച്ച് ഇളക്കി ചൂടാറി കൂട്ട് കട്ടിയാവാന്‍ 10 മിനിറ്റ് മാറ്റി വയ്ക്കാം. ഇത് ബേക്കിംഗ് ട്രേയിലേക്കൊഴിച്ച് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം മുറിച്ച് വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
കൊക്കോ പൗഡര്‍ - 1 1/2 ടേബിള്‍ സ്പൂണ്‍
ഡാര്‍ക്ക് ചോക്ലേറ്റ് - 150 ഗ്രാം
പഞ്ചസാര പൊടിച്ചത് - 1/4 കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍
കാപ്പിപ്പൊടി - 1 ടീസ്പൂണ്‍
പാല്‍ - 2 കപ്പ്
ഐസ് - 4 കപ്പ്
വിപ്പിംഗ് ക്രീം അല്ലെങ്കില്‍ ചോക്ലേറ്റ് സോസ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചോക്ലേറ്റ്, പഞ്ചസാര പൊടിച്ചത്, കൊക്കോ പൗഡര്‍, കാപ്പിപ്പൊടി, പാല്‍, ഇവ ഒരുമിച്ച് അടികട്ടിയുള്ള ഒരു പാത്രത്തിലെടുത്ത് ചൂടാക്കുക. ചോക്ലേറ്റ് ഉരുകി കൂട്ട് സോഫ്റ്റാകുന്നതുവരെ ചൂടാക്കണം.
മിക്സിയുടെ ജാറിലേക്ക് ഇത് ഒഴിച്ച് അതിലേക്ക് പാലും വാനില എസന്‍സും ഐസും ചേര്‍ത്ത് മിക്സിയില്‍ കുറഞ്ഞ സ്പീഡില്‍ അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകര്‍ന്ന് വിപ്പിംഗ് ക്രീമോ ചോക്ലേറ്റ് സോസോ മുകളിലൊഴിച്ച് വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 40 ഗ്രാം
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ - 1/2 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ -2 ടീസ്പൂണ്‍
പഞ്ചസാരപ്പൊടി -150 ഗ്രാം
കൊക്കോപൗഡര്‍ 6 ടീസ്പൂണ്‍
ബട്ടര്‍ -60 ഗ്രാം
ക്രീം -12 മില്ലി
വാനില എസന്‍സ് -1 ടീസ്പൂണ്‍
വെള്ളം - 250 മില്ലി
അണ്ടിപ്പരിപ്പ്, കിസ്മിസ്- 25 ഗ്രാം
ഐസിങ് ഷുഗര്‍ -1ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അരിച്ചെടുത്ത് ഉരുക്കിയ ബട്ടറില്‍ ചേര്‍ക്കുക. ഇതിലേക്ക് ക്രീം ചേര്‍ത്ത ശേഷം വാനില എസന്‍സും വെള്ളവും ചേര്‍ക്കണം. ഒരു പാത്രത്തില്‍ ബട്ടര്‍ പുരട്ടി, തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് അണ്ടിപ്പരിപ്പ്, കിസ്മിസ് ഐസിങ് ഷുഗര്‍ എന്നിവ വിതറി ഇഡ്ഡലി പാത്രത്തിലോ മറ്റോ വെച്ച് വേവിച്ചെടുക്കുക. പഴങ്ങളും ഡ്രൈഫ്രൂട്‌സും വിതറി അലങ്കരിച്ച് വിളമ്പാം.
Content Highlights : On this Valentine's Day, you can gift chocolate sweets to your partner