ഉള്ളം തണുപ്പിക്കാം ഉണര്‍വേകാം

പുറത്തിറങ്ങിയാല്‍ ചൂടാണ്. ചൂടൊന്നു തണുപ്പിക്കാനും ക്ഷീണമകറ്റാനും ജ്യൂസുകള്‍ ബെസ്റ്റാണ്

dot image

മാതള നാരങ്ങ ജ്യൂസ്

ആവശ്യമുള്ള സാധനങ്ങള്‍

മാതളനാരങ്ങ - 1 എണ്ണം വലുത്
നാരങ്ങ നീര് - കാല്‍ ടീസ്പൂണ്‍
ഓറഞ്ച് - 1 എണ്ണം
ഇഞ്ചി- 1 ചെറിയ കഷണം
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മാതള നാരങ്ങയുടെ അല്ലിയും ബാക്കി എല്ലാ ചേരുവകളും ഒരുമിച്ച് മിക്സിയിലിട്ട് അടിച്ചെടുക്കാം. ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.

വാട്ടര്‍മെലന്‍ മാജിക്ക്

ആവശ്യമുള്ള സാധനങ്ങള്‍

തണ്ണിമത്തന്റെ കാമ്പ് - 3 കപ്പ്
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷണം
പുതിനയില - കുറച്ച്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
പഞ്ചസാര- ആവശ്യമെങ്കില്‍

തയ്യാറാക്കുന്ന വിധം


ഐസ് ക്യൂബ് ഒഴികെയുള്ള എല്ലാ ചേരുവകളും മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.

Content Highlights :Juices can be made and drunk during hot weather. Juices prevent dehydration and provide refreshment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us