പാനി പൂരി പ്രേമികൾക്ക് 'ലൈഫ്‌ടൈം ഓഫർ'; ഒരു കണ്ടീഷൻ, 99,000 രൂപ അടയ്ക്കണം!

ഈ 'ലൈഫ്ടൈം ഓഫർ' വൈറലായിക്കഴിഞ്ഞു

dot image

കേരളത്തിൽ ഇപ്പോൾ പ്രചാരം നേടിയിട്ടുള്ള ഒരു ഭക്ഷണവിഭവമാണ് പാനി പൂരി. വഴിയോരത്ത് പാനി പൂരിയും മറ്റ് ചാട്ട് വിഭവങ്ങളും വിൽക്കുന്ന കടകൾ ഒട്ടേറെയുണ്ട്. ജോലി കഴിഞ്ഞ് വരുന്ന വഴിയും അല്ലാതെയും മറ്റും പാനി പൂരി കഴിക്കുന്നവർ വളരെയധികമാണ്. ഇത്തരക്കാർക്ക് ജീവിതാവസാനം വരെ പാനി പൂരി കിട്ടിക്കൊണ്ടേയിരുന്നാലോ ?

സംഭവം ഇങ്ങ് കേരളത്തിലല്ല, നാഗ്പൂരിലാണ്. ഒരു ചാട്ട് കടയുടമ, ജീവിതാവസാനം വരെ പാനി പൂരി നൽകാൻ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. പക്ഷെ ഒരു കണ്ടീഷൻ, 99000 രൂപ അടയ്ക്കണം ! അങ്ങനെയെങ്കിൽ മാത്രമേ ഈ 'ലൈഫ്ടൈം' ഓഫർ ലഭിക്കുകയുള്ളൂ. പണമടച്ചാൽ ആർക്ക്, എപ്പോൾ വേണമെങ്കിലും എത്ര പാനി പൂരി വേണമെങ്കിലും കഴിക്കാം.

കടയുടമയുടെ ഈ 'ഓഫർ' കണ്ട് സോഷ്യൽ മീഡിയ ആകെമൊത്തം അന്ധാളിച്ചിരിക്കുകയാണ്. ഇത്രയും പണം നൽകി ആരെങ്കിലും പാനി പൂരി ജീവിതാവസാനം വരെ കഴിച്ചുകൊണ്ടിരിക്കുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ചിലരാകട്ടെ നമ്മൾ ഈ പണം നൽകിയ ശേഷം ഈ കച്ചവടക്കാരൻ കട പൂട്ടി പോയാലോ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. പക്ഷെ കുറച്ച് ചിലർ ഈ മാർക്കറ്റിങ് സ്ട്രാറ്റജിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവരുന്നുണ്ട്. എന്തുതന്നെയായാലും ഈ ലൈഫ്ടൈം ഓഫർ വൈറലായിക്കഴിഞ്ഞു.

Also Read:

ഇതാദ്യമായല്ല ഇത്തരം ഓഫറുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ നാഗ്പൂരിൽ നിന്ന് തന്നെയുളള മറ്റൊരു ചാട്ട് കടയുടമ ഒരു 'ബാഹുബലി പാനി പൂരി' മത്സരം വെച്ചിരുന്നു. ഒരു മിനുട്ടിൽ ഏറ്റവും കൂടുതൽ പാനി പൂരി കഴിക്കുന്നവർക്ക് ക്യാഷ് പ്രൈസ് അടക്കമുള്ളവ പ്രഖ്യാപിച്ചായിരുന്നു മത്സരം. ഇത്തരത്തിൽ മാർക്കറ്റിങ് സ്ട്രാറ്റജികൾ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ, ബിസിനസുകളിൽ നിറയുകയാണ്.

Content Highlights: Pani puri vendor offers lifetime pani puri under one condition

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us