
ആവശ്യമുള്ള സാധനങ്ങള്‍
മുരിങ്ങക്കായ - 1/2 കിലോ
മാങ്ങ - 1 വലുത്(പുളിയനുസരിച്ച്)
തേങ്ങ ചിരകിയത് - 1 മുറി
ജീരകം - 1 നുള്ള്
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 3 തണ്ട്
തയ്യാറാക്കുന്ന വിധം
തേങ്ങ ജീരകം ചേര്‍ത്ത് അരച്ചെടുക്കുക.
മുരിങ്ങക്കായ അല്‍പ്പം നീളത്തില്‍ മുറിച്ചെടുക്കുക. ശേഷം മുരിങ്ങക്കായ അടുപ്പില്‍വച്ച് അതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, പാകത്തിന് വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ മാങ്ങ കഷണങ്ങളാക്കി അതുചേര്‍ത്ത് അടച്ചുവച്ച് വേവിക്കാം. മാങ്ങ വെന്ത് ഉടയുന്ന പാകമാകുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കി തിളപ്പിച്ച് അതിലേക്ക് കറിവേപ്പില വിതറി മുകളില്‍ വെളിച്ചെണ്ണയുമൊഴിച്ച് അടച്ചുവയ്ക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മുരിങ്ങക്കായ- 5 എണ്ണം
ചക്കച്ചുള - 10 എണ്ണം
ചെറിയ ഉള്ളി - 10 എണ്ണം
കറിവേപ്പില - 2 തണ്ട്
വറ്റല്‍മുളക് ചതച്ചത് - 5 എണ്ണം
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
മുരിങ്ങക്കായയും ചക്കച്ചുളയും നീളത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ച് അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക.ഒരു ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റി കറിവേപ്പിലയും മുളക് ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇനി വേവിച്ചുവച്ചിരിക്കുന്ന മുരിങ്ങക്കായും ചക്കയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് അല്‍പ്പ സമയം അടുപ്പില്‍ വച്ച് വഴറ്റിയെടുക്കാം.
Local dishes always taste better. How about two dishes that can be prepared with muringakaya today?