25 വയസിന് മുകളിലുള്ള സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഫലവര്‍ഗങ്ങള്‍

ഭക്ഷണ കാര്യത്തില്‍ ഉള്‍പ്പടെ സ്ത്രീകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്

dot image

ഓരോ വയസ് കൂടുമ്പോഴും നമ്മുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. സ്ത്രീകളില്‍ 25 വയസിന് ശേഷം വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, ഇരുമ്പ്, കാത്സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവ് അനുഭവപ്പെടാന്‍ തുടങ്ങിയേക്കാം. ഈ ഘടങ്ങളുടെ കുറവ് ചിലപ്പോള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഭക്ഷണ കാര്യത്തില്‍ ഉള്‍പ്പടെ സ്ത്രീകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

25 വയസിന് മുകളിലുള്ള സ്ത്രീകള്‍ ചില പഴങ്ങള്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. ഏതൊക്കെയാണ് ആ ഫലങ്ങള്‍ എന്ന് നോക്കാം,

ചെറിപ്പഴം: സ്ത്രീകളില്‍ അസ്ഥിബലഹീനത, ആര്‍ത്രൈറ്റിസ് തുടങ്ങി പ്രായവുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ കുറയ്ക്കാന്‍ ചെറിപ്പഴങ്ങള്‍ക്കാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂട്രീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 25 വയസിന് മുകളിലുള്ള സ്ത്രീകള്‍ ആഴ്ചയില്‍ നാല് തവണയെങ്കിലും ചെറി ജ്യൂസ് കുടിക്കണമെന്നാണ് ലേഖനം നിര്‍ദേശിക്കുന്നത്.

തക്കാളി: തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന പോഷകം ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഘടകമാണ്. ശ്വാസകോശ അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ ഇവയ്ക്കാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ദൈനംദിന ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

പപ്പായ: വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പന്നമാണ് പപ്പായ. 25 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ഫൈറ്റോകെമിക്കലുകള്‍ എന്നിവ പപ്പായയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല പ്രമേഹം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ പപ്പായയ്ക്ക് ആകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

പേരക്ക: പേരക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് പേരക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനും അത്യാവശ്യമായ പൊട്ടാസ്യം നല്‍കാനും പേരക്ക സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ആപ്പിള്‍: പെക്റ്റിന്‍ നാരുകളുടെ മികച്ച ഉറവിടമാണ് ആപ്പിള്‍. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടുതല്‍ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കാന്‍ ഇവയ്ക്കാകും. ഇതുവഴി ശരീരഭാരം നിയന്ത്രിക്കുന്നതിനും ആപ്പിള്‍ മികച്ച ഘടകമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Content Highlights: Fruits Women Over 25 Should Eat For Better Health

dot image
To advertise here,contact us
dot image