പഴമയുടെ രുചിപ്പെരുമയിലേക്ക് കൊണ്ടുപോകാന്‍ ചക്ക വിഭവങ്ങള്‍

ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ എക്കാലത്തും ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. രുചിയില്‍ അവയെ വെല്ലാന്‍ ഒരു മോഡേണ്‍ വിഭവങ്ങള്‍ക്കും കഴിയുകയുമില്ല

dot image

ചക്ക അവിയല്‍

ആവശ്യമുള്ള സാധനങ്ങള്‍

വരിക്കച്ചക്കച്ചുള നീളത്തില്‍ അരിഞ്ഞത് - 1 കപ്പ്
ചക്കക്കുരു ഓരോന്നും നാലായി മുറിച്ചത് - 1 കപ്പ്
മുരിങ്ങക്കായ രണ്ടിഞ്ച് നീളത്തില്‍ മുറിച്ചത്- 1 കപ്പ്
പടവലങ്ങ നീളത്തില്‍ മുറിച്ചത് - 1 കപ്പ്
പച്ചമുളക് നീളത്തില്‍ കീറിയത്- 7 എണ്ണം
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
വെള്ളം - പാകത്തിന്


മാങ്ങാകഷണങ്ങള്‍- 1/2 കപ്പ്
ഉപ്പ് - പാകത്തിന്
തേങ്ങ ചിരകിയത്- 1 കപ്പ്
വെളുത്തുള്ളി - 4 അല്ലി
ജീരകം - 1 ടീസ്പൂണ്‍
ചുവന്നുള്ളി - 4 എണ്ണം
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില - 4 തണ്ട്

തയ്യാറാക്കുന്ന വിധം

ചക്കച്ചുള അരിഞ്ഞത് , ചക്കക്കുരു, മുരിങ്ങക്കാ, പടവലങ്ങ, പച്ചമുളക്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എല്ലാംകൂടി യോജിപ്പിച്ച് വേവിക്കുക. വെന്തുതുടങ്ങുമ്പോള്‍ തവികൊണ്ട് സാവധാനം ഉടയ്ക്കുക. മാങ്ങ ചേര്‍ത്ത് വേവിക്കുക. ഉപ്പ് ചേര്‍ക്കുക. തേങ്ങ, ജീരകം , ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ തരുതരുപ്പായി അരയ്ക്കുക. ഇത് വേവിച്ച പച്ചക്കറികളുടെ മുകളില്‍ വച്ച് ആവി കയറാന്‍ മൂടി വയ്ക്കുക. അരപ്പ് വെന്തുകഴിയുമ്പോള്‍ ഇളക്കി വാങ്ങിവച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കാം.

ചക്ക എരിശേരി

ആവശ്യമുള്ള സാധനങ്ങള്‍

ചക്കച്ചുള അരിഞ്ഞത്- 2 കപ്പ്
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
വെളുത്തുള്ളി - 4 എണ്ണം
തേങ്ങ ചിരകിയത്- 1/2 കപ്പ്
വെളിച്ചെണ്ണ- 3 ടേബിള്‍ സ്പഊണ്‍
കടുക് - 1 ടേബിള്‍ സ്പൂണ്‍
ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
ഉണക്കമുളക് മുറിച്ചത് - 3 എണ്ണംം
തേങ്ങ ചിരകിയത് - 1/4 കപ്പ്
കറിവേപ്പില - 4 കതിര്‍പ്പ്
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ചക്കച്ചുള വട്ടത്തില്‍ അരിയുക. തേങ്ങ, മഞ്ഞള്‍പ്പൊടി, മുളകുപൊടി, വെളുത്തുള്ളി, ഇവ ഒരുമിച്ച് തരുതരുപ്പായി അരയ്ക്കുക. ചക്കച്ചുള അല്‍പ്പം വെള്ളമൊഴിച്ച് വേവിക്കുക. വെന്തുകഴിയുമ്പോള്‍ തവികൊണ്ട് ഉടച്ച് നടുവില്‍ അരപ്പിട്ട് ചക്കകൊണ്ട് മൂടിവച്ച് വീണ്ടും വേവിക്കുക. കുറുകിയ പരുവത്തിലാകുമ്പോള്‍ അടുപ്പില്‍നിന്നും വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. ഉള്ളി ചേര്‍ത്ത് മൂപ്പിക്കുക. ഉണക്കമുളക് ചേര്‍ത്ത് മൂത്തുകഴിയുമ്പോള്‍ തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളം ചുവപ്പുനിറമാകുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ഇത് തയ്യാറാക്കിയ എരിശേരിയില്‍ ചേര്‍ക്കുക.

Content Highlights :Jackfruit dishes have always been a favorite among people

dot image
To advertise here,contact us
dot image