പൊതിച്ചോര്‍ ആസ്വദിച്ച് ബ്രിട്ടീഷ് വ്‌ളോഗര്‍; മണം സ്‌ക്രീനിലൂടെ കിട്ടുന്നു,കൊതിപ്പിക്കല്ലേയെന്ന് കാണികള്‍

വാട്ടിയ വാഴയിലയിലെ ആ ചോറിന്‍റെയും കറികളുടെയും മണം മൂക്കിലേക്ക് വലിച്ചുകയറ്റി ആ‍ര്‍ത്തിയോടെ പൊതിച്ചോര്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ

dot image

ചോറും പയറുതോരനും മീന്‍ വറുത്തതും ഓംലൈറ്റും ചുട്ടരച്ച തേങ്ങാച്ചമ്മന്തിയും ഇത്തിരി അച്ചാറും ഒഴിച്ചുകൂട്ടാന്‍ സാമ്പാറോ, പുളിശ്ശേരിയോ കൂടി ചേര്‍ത്ത് വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് കെട്ടിയൊരു യാത്ര..പിന്നെ വിശപ്പുമൂക്കുമ്പോള്‍ ഈ പൊതിച്ചോര്‍ അഴിച്ച് ഊണുകഴിക്കുന്നത് ഓര്‍ത്തുനോക്കിക്കേ.. വാട്ടിയ വാഴയിലയിലെ ആ ചോറിന്‍റെയും കറികളുടെയും മണം മൂക്കിലേക്ക് വലിച്ചുകയറ്റി ആ‍ര്‍ത്തിയോടെ പൊതിച്ചോര്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ. ഇപ്പോഴിതാ നമ്മുടെ സ്വന്തം പൊതിച്ചോറിന് ഒരു ബ്രിട്ടീഷ് ആരാധകനെ കൂടി കിട്ടിയിരിക്കുകയാണ്. പൊതിച്ചോര്‍ ആസ്വദിച്ച് കഴിക്കുന്ന ബ്രിട്ടീഷ് വ്ളോഗറുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

@risholflavour എന്ന അക്കൗണ്ടിലൂടെയാണ് വ്ളോഗര്‍ പൊതിച്ചോർ കഴിക്കുന്ന വീഡിയോ പങ്കിട്ടത്. പൊതിച്ചോര്‍ തുറന്ന് വിഭവങ്ങള്‍ ഓരോന്നായി ആസ്വദിച്ചാണ് അദ്ദേഹം കഴിക്കുന്നത്. പൊതി അഴിക്കുമ്പോൾ ചോറും വിഭവങ്ങളും കണ്ട് ചിരിയോടെ 'Wow' എന്നും അദ്ദേഹം പറയുന്നുണ്ട്. വിഭവങ്ങളിൽ ചിലതിന്റെ പേരും അദ്ദേഹം പറയുന്നുണ്ട്. ഓംലെറ്റ്, ഫിഷ് ഫ്രൈ, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, മാമ്പഴ അച്ചാറുകൾ, വഴുതന, ചെമ്മീൻ ചമ്മന്തിയും പിന്നെ ചോറും.

പൊതിച്ചോറ് - വാഴയിലയിൽ പൊതിഞ്ഞ കേരള സ്റ്റൈൽ ഉച്ചഭക്ഷണം. ലളിതവും, സ്വാദിഷ്ടവും, വയറു നിറയ്ക്കുന്നതുമാണ്. ഞങ്ങളുടെ തോട്ടത്തിൽ ധാരാളം പുതിയ പച്ചക്കറികൾ ലഭ്യമാണ്, വാഴയില ഉൾപ്പെടെ എല്ലാം പ്രാദേശികമായി വളർത്തിയെടുക്കുന്നതാണ്… അതിനാൽ ഞങ്ങൾ വീട്ടിൽ പൊതിച്ചോറ് ഉണ്ടാക്കാൻ തീരുമാനിച്ചു, അത് വളരെ രുചികരമായിരുന്നു! എന്ന ക്യാപ്ഷനോടെയാണ് വ്ളോ​ഗർ വീഡിയോ പങ്കിട്ടത്.

Also Read:

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമൻ്റുകളുമായി എത്തിയത്. ഭക്ഷണം "അതിശയകരവും" "രുചികരവും" ആണെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. വാഴയില ഭക്ഷണത്തിന് പ്രത്യേക രുചി നൽകാൻ എങ്ങനെ കഴിയുമെന്ന് ചിലർ ചോദിച്ചു. ഏറ്റവും നല്ല ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞതാണെന്ന് കമൻ്റിൽ ഒരാൾ കുറിച്ചു. ചൂടുള്ള ചോറും കറികളും വാഴയിലയിൽ പൊതിഞ്ഞാൽ, ഇലകൾക്ക് ഒരു സുഗന്ധവും രുചിയും ഉണ്ടാകും. വാഴയില തുറക്കുമ്പോൾ എനിക്ക് ഇവിടുത്തെ മണം അനുഭവപ്പെടുന്നു. എനിക്ക് സ്‌ക്രീനിലൂടെ അതിന്റെ മണം അറിയാൻ കഴിയും. ഇത് പരീക്ഷിച്ചു നോക്കാൻ ഇഷ്ടമാണ്. ശരിക്കും ഒരു അടിപൊളി ഭക്ഷണം. എന്നിങ്ങനെ നിരവധി കമൻ്റുകളാണ് വീഡിയോക്ക് താഴെ എത്തിയത്.

കേരളത്തിൽ യാത്രയ്ക്കിടയിൽ ഭക്ഷണം കൊണ്ടുപോകുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് പൊതിച്ചോറ്. സ്കൂളിലേക്കോ ഓഫീസിലേക്കോ പോകുമ്പോൾ, ഉച്ചഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുപോകുന്നതായിരുന്നു പതിവ്.

Content Highlights: British Vlogger Enjoys Pothichoru In Kerala, Wins Hearts Online

dot image
To advertise here,contact us
dot image