
നാരങ്ങ അടുക്കളയില്‍ മസ്റ്റാണ്. എന്നാല്‍ നാരങ്ങ മുറിച്ച് വെള്ളം പിഴിഞ്ഞും അരിഞ്ഞെടുത്തുമൊക്കെ വരുമ്പോള്‍ സമയം കുറച്ചധികമാകും. എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് പറയുകയാണ് ഇന്‍സ്റ്റഗ്രാം ഉപയോക്താവ്. പകരം നാരാങ്ങ പൊടി ഉപയോഗിക്കാനാണ് നിര്‍ദേശം. പൊടി തയ്യാറാക്കേണ്ടത് എങ്ങനെയാണെന്നാണ് @the-indianaroma എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ അദ്ദേഹം പറയുന്നത്.
നാരങ്ങാനീര്, നാരങ്ങയുടെ സത്ത്, അല്ലെങ്കില്‍ തൊലി എന്നിവ ആവശ്യമുളള ഏത് വിഭവത്തിലും പകരം നാരങ്ങാപ്പൊടി ചേര്‍ക്കാവുന്നതാണ്. പാചകം ചെയ്യുകയാണെങ്കിലും ബേക്കിംഗ് ചെയ്യുകയാണെങ്കിലും ഈ പൊടി സൗകര്യപ്രദമായ ഒരു പകരക്കാരനായി ഉപയോഗിക്കാം.
പുതിയ നാരങ്ങാനീരില്‍ നിന്ന് ലഭിക്കുന്ന അതേ രുചി നാരങ്ങാപ്പൊടി നല്‍കുന്നു. നാരങ്ങാപ്പൊടി ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ സൂക്ഷിക്കാവുന്നതാണ്. മൂന്ന് നാല് മാസം വരെ ഇത് ഫ്രഷായി വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്.
Content Highlights :How to prepare lemon powder and what are its benefits