
ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങ- ഒരെണ്ണം(കൊത്തിയരിഞ്ഞത്)
കടുക്- അര ടീസ്പൂണ്‍
ഉലുവ- കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
കറിവേപ്പില- മൂന്ന് തണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- അവശ്യത്തിന്
തേങ്ങ ചിരകിയത്- ഒരു മുറി
ഇഞ്ചി- ഒരു ചെറിയ കഷണം
പച്ചമുളക്- നാലെണ്ണം
കടുക്- അര ടീസ്പൂണ്‍
തൈര്- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
കുറച്ചു വെളിച്ചെണ്ണയില്‍ കടുക്, ഉലുവ, ചുവന്ന മുളക്, കറിവേപ്പില ഇവ മൂപ്പിച്ച് മാങ്ങ ചേര്‍ത്ത് വഴറ്റണം. ഉപ്പ് ചേര്‍ത്തിളക്കാം.. തേങ്ങ, ഇഞ്ചി,പച്ചമുളക്,കടുക് ഇവ അരച്ചെടുക്കുക. വഴറ്റി വച്ചതിലേക്ക് അരച്ച തേങ്ങാ കൂട്ടും തൈര് ഉടച്ചതും ചേര്‍ത്തിളക്കി തിള വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വയ്ക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
അധികം പഴുക്കാത്ത മാങ്ങ -രണ്ട് കപ്പ് (തൊലി കളഞ്ഞ് കഷണങ്ങളാക്കിയത് )
പച്ചമുളക് കീറിയത് - അഞ്ചെണ്ണം
മുളകുപൊടി - ഒരു ടീസ്പൂണ്‍
തൈര് ഉടച്ചെടുത്തത്- എട്ട് കപ്പ്
തേങ്ങ ചിരകിയത്- രണ്ട് കപ്പ്
ജീരകം - ഒരു നുള്ള്
വെളിച്ചെണ്ണ -നാല് ടേബിള്‍സ്പൂണ്‍
കടുക് - ഒന്നര ടീസ്പൂണ്‍
ഉലുവ - ഒരു നുള്ള്
വറ്റല്‍ മുളക് - ആറെണ്ണം (മുറിച്ചത് )
കറിവേപ്പില - നാല് തണ്ട്
തയ്യാറാക്കുന്ന വിധം
മാങ്ങയും പച്ചമുളകും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങയും ജീരകവും ഒരുമിച്ച് അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില ഇവ മൂപ്പിക്കുക. അതിലേക്ക് തേങ്ങയും ജീരകവും അരച്ചതും ചേര്‍ക്കാം. അതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന മാങ്ങയും തൈരും മുളകുപൊടിയും ചേര്‍ത്ത് പിരിഞ്ഞുപോകാതെ ഇളക്കി തിളപ്പിക്കുക. വറ്റുമ്പോള്‍ വാങ്ങി വിളമ്പാം.
Content Highlights :These are the flavors that fill the tongue and mind with the flavors and memories of the past/Mampazha kalan and Manga pachedi Recipes