
രാജ്യത്ത് മിക്കയിടങ്ങളും ഹോളി ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ ആഘോഷം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് ഉത്തര്‍പ്രദേശിലെ ഒരു പലഹാരക്കട. 'ഗോള്‍ഡന്‍ ഗുജിയ' എന്ന സ്‌പെഷ്യല്‍ വിഭവമാണ് ഇവര്‍ അവതരിപ്പിച്ചത്. കിലോഗ്രാമിന് 50,000 രൂപയാണ് വില. ഒരെണ്ണത്തിനാണെങ്കില്‍ 1300 രൂപയും കൊടുക്കണം.
ഗോണ്ടയിലെ ഗൗരി സ്വീറ്റ്‌സ് എന്ന സ്ഥാപനമാണ് വ്യത്യസ്തമായ ഈ പലഹാരത്തിന് പിന്നില്‍. കഴിക്കാനാകുന്ന 24 കാരറ്റ് സ്വര്‍ണം കൊണ്ടുള്ളതാണ് ഈ പലഹാരത്തിന്റെ ഒരു ലെയറെന്നാണ് കടയുടെ മാനേജര്‍ എഎന്‍ഐയോട് പറഞ്ഞത്. പ്രീമിയം ഡ്രൈ ഫ്രൂട്ടുകളാണ് ഉള്ളില്‍ നിറച്ചിരിക്കുന്നത്.
#WATCH | Uttar Pradesh | A sweets shop in Gonda is selling special 'Golden Gujiya' for Rs 50,000 per kg on Holi festival pic.twitter.com/eSPSsVtpv0
— ANI (@ANI) March 13, 2025
ഗോള്‍ഡന്‍ ഗുജിയ വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ടത്. സ്വര്‍ണം കൊണ്ടുള്ള പലഹാരം കഴിക്കാന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍, ഒരു ചെറിയ പലഹാരത്തിന് വേണ്ടി ഇത്രയും പണം മുടക്കണോ എന്നാണ് മറ്റുചിലര്‍ ചോദിക്കുന്നത്. 'ഒരു ഗുജിയയ്ക്ക് 1300 രൂപ, സാധാരണ ഗുജിയ തന്നെയാണ് നല്ലത്. അത് വീട്ടിലുണ്ടാക്കി കുടുംബവുമൊത്ത് കഴിക്കൂ', എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
Content Highlights: This Uttar Pradesh sweet shop's 'golden gujiya' costs Rs 50,000 per kilogram