മഴയുടെ തണുപ്പില്‍ അവല്‍ വിളയിച്ചതും ചൂടുകാപ്പിയും; ആഹാ അന്തസ്സ്

രുചികരവും ക്രിസ്പിയുമായ അവല്‍ വിളയിച്ചത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം

dot image

വൈകുന്നേരമാകുമ്പോള്‍ ചായയോടൊപ്പം എന്തെങ്കിലും പലഹാരമുണ്ടെങ്കില്‍ തൃപ്തിയായി അല്ലേ? പണ്ടൊക്കെ അമ്മമാര്‍ ഉണ്ടാക്കി തന്നിരുന്ന അവല്‍ വിളയിച്ചത് ഒന്ന് തയ്യാറാക്കി നോക്കിയാലോ

ആവശ്യമുള്ള സാധനങ്ങള്‍

അവല്‍ - അര കിലോ
ശര്‍ക്കര- ഒരു കിലോ
പൊട്ടുകടല -100ഗ്രം
എള്ള് -50 ഗ്രാം
തേങ്ങ ചിരകിയത് -അര മുറിതേങ്ങയുടേത്
തേങ്ങാക്കൊത്ത്- അര മുറി തേങ്ങയുടേത്
ഏലയ്ക്കാപ്പൊടി -ഒന്നര ടീസ്പൂണ്‍
നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
പൊട്ടുകടലയും എള്ളും വെവ്വേറെ വറുത്തെടുക്കുക. തേങ്ങാക്കൊത്ത് അല്‍പ്പം നെയ്യില്‍ ചുവക്കെ വറുക്കുക. ശേഷം പൊട്ടുകടലയും എള്ളും ഇതിലേക്ക് ചേര്‍ത്തിളക്കി വാങ്ങിവയ്ക്കാം. ശര്‍ക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയിലോ മറ്റോ ഈ പാനിയൊഴിച്ച് അതിലേക്ക് തേങ്ങ ചിരകിയതും ഇട്ട് അടുപ്പത്തുവച്ചു ഇളക്കുക. തിളച്ചു കുറുകി ഒട്ടുന്ന പരുവത്തിലാകുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് വാങ്ങിവയ്ക്കുക. ചൂടാറുമ്പോള്‍ അവിലും വറുത്തുവച്ചിരുന്ന ചേരുവകളും ചേര്‍ത്ത് ഞെരടി യോജിപ്പിക്കാം.

Content Highlights :Let's see how to prepare delicious and crispy aval vilayichath

dot image
To advertise here,contact us
dot image