
ആവശ്യമുള്ള സാധനങ്ങള്‍
എല്ലില്ലാത്ത ചിക്കന്‍- അരക്കിലോ
സവാള- മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
ഇഞ്ചി- ചെറിയ കഷണം(ചെറുതായി അരിഞ്ഞത്)
പച്ചമുളക്- ആറെണ്ണം(ചെറുതായി അരിഞ്ഞത്)
കുരുമുളകുപൊടി-നാല് ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍- ആറ് ടീസ്പൂണ്‍
ബ്രഡ് കഷണങ്ങള്‍-ആറെണ്ണം(പൊടിച്ചെടുത്തത്)
ഉപ്പ് -പാകത്തിന്
കറിവേപ്പില-രണ്ട് തണ്ട്
റിഫൈന്‍ഡ് ഓയില്‍- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി നല്ലതുപോലെ അരിഞ്ഞെടുക്കുക. സവാള ഇഞ്ചി, വെളുത്തുള്ളി ഇവയും ചിക്കനും മിക്സിയില്‍ ഇട്ട് ചെറുതായി അരച്ചെടുക്കാം. ശേഷം ഉപ്പ്, കരുമുളകുപൊടി,പച്ചമുളക് കറിവേപ്പില എന്നിവയും കോണ്‍ഫ്ളോറും വേണമെങ്കില്‍ കുറച്ച് വെള്ളവും ചേര്‍ക്കാം. ഇതെല്ലാം ചേര്‍ത്ത് യോജിപ്പിച്ച് ചെറിയ ബോളുകളാക്കാം. ഈ ബോളുകള്‍ ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ തീയില്‍ ബോളുകള്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കാം. ടുമാറ്റോ സോസിനോപ്പം വിളമ്പാം.
Content Highlights :Try serving hot grilled chicken pakodas with tomato sauce to your kids