വൈറലായി ലാവ പൊടി ഇഡ്ഡലി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഒട്ടേറെ പേരാണ് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്.

dot image

പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ മെനു നിറയെ വിഭവങ്ങളുള്ളവരാണ് ദക്ഷിണേന്ത്യക്കാര്‍. ഫ്ളഫി ഇഡ്ഡലികള്‍, ക്രിസ്പി ദോശകള്‍, ക്രഞ്ചി വടകള്‍, മൃദുവായ അപ്പങ്ങള്‍ എന്നിങ്ങനെ പോകുന്നു പട്ടിക. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലാവ പൊടി ഇഡ്ഡലി ആണ്. പൊടി ഇഡ്ഡലികള്‍ സാധാരണ ഇഡ്ഡലികളേക്കാള്‍ വളരെ ചെറുതാണ്. പൊടി മസാല എന്നറിയപ്പെടുന്ന പ്രത്യേക സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

ചെന്നൈയിലെ റെസ്റ്റോറന്റില്‍ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നത്. വീഡിയോയില്‍ പാചകക്കാരന്‍ ഒരു പാത്രത്തില്‍ ആവശ്യത്തിന് പൊടി മസാല ഒഴിക്കുന്നത് കാണാം. അടുത്തതായി, അതില്‍ ധാരാളം നെയ്യ് ചേര്‍ക്കുന്നു. അതിനുശേഷം, പാചകക്കാരന്‍ രണ്ട് ചേരുവകളും ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി കലര്‍ത്തുന്നു. താമസിയാതെ, മിശ്രിതം കട്ടിയുള്ള ഗ്രേവിയായി മാറുന്നു. തുടര്‍ന്ന് പാചകക്കാരന്‍ മൃദുവായ ഇഡ്ഡലി പൊടി-നെയ്യ് മിശ്രിതത്തിലേക്ക് ഒഴിക്കുന്നതോടു കൂടി ലാവ പൊടി ഇഡ്ഡലി തയ്യാറാകുന്നു. തുടര്‍ന്ന് വിഭവം സാമ്പാര്‍ പരിപ്പിനൊപ്പം വിളമ്പുന്നതാണ് വീഡിയോയില്‍ കാണുന്നത്.

നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നത്. 'ഇത്രയും പൊടി നെഞ്ചെരിച്ചില്‍ ഉണ്ടാക്കും,' ഒരു ഉപയോക്താവ് മുന്നറിയിപ്പ് നല്‍കി.' ഇഡ്ഡലിയുടെ മുകളില്‍ സാമ്പാര്‍ ഒഴിക്കുന്നത് ഒഴിവാക്കാമായിരുന്നു,' മറ്റൊരാള്‍ നിര്‍ദ്ദേശിച്ചു.'മൂലയില്‍ അസിഡിറ്റി ചിരിക്കുന്നു,' ഒരാള്‍ പരിഹാസത്തോടെ പറഞ്ഞു. 'ദയവായി ഈ മ്ലേച്ഛത നിര്‍ത്തൂ. ഇക്കാലത്ത് എല്ലാം നെയ്യും എണ്ണയുമാണ്.മറ്റൊരാള്‍ കമന്റില്‍ കറിച്ചു.

Content Highlights: Stop Ruining The Dishes Internet Reacts To Cafe's Viral Lava Podi Idli

dot image
To advertise here,contact us
dot image