
ആവശ്യമുളള സാധനങ്ങള്‍
ചക്കച്ചുള- 50 എണ്ണം
തേങ്ങ- അര മുറി
ചെറിയ ഉള്ളി - മൂന്നെണ്ണം
പച്ചമുളക് - നാലെണ്ണം
വെളുത്തുളളി- അഞ്ചെണ്ണം
കറിവേപ്പില - നാല് തണ്ട്
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങ,ചെറിയ ഉള്ളി, ജീരകം, പച്ചമുളക്,വെളുത്തുള്ളി ഇവ മിക്സിയില്‍ തരുതരുപ്പായി അരച്ചെടുക്കുക.
ചക്കച്ചുള, ഉപ്പ് , മുളക് മഞ്ഞള്‍ പൊടി ഇവയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം പകുതി വറ്റുമ്പോള്‍ തേങ്ങാ കൂട്ട് ചേര്‍ത്ത് ഇളക്കി വറ്റിക്കണം. കറിവേപ്പിലയും അല്‍പം വെളിച്ചെണ്ണയും ചേര്‍ത്തിളക്കി കുറച്ചു സമയം അടച്ചുവച്ച ശേഷം വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി- അര കിലോ
ചക്ക വരട്ടിയത്- ആവശ്യത്തിന്
ഏലയ്ക്ക- നാലെണ്ണം(ചതച്ചത്)
തേങ്ങ ചിരകിയത്- ഒരു കപ്പ്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിപ്പൊടി,ചക്ക വരട്ടിയതും ചേര്‍ത്തിളക്കി ഏലയ്ക്കയും തേങ്ങയും വെളളവും ചേര്‍ത്ത് അടയുടെ പരുവത്തില്‍ കുഴയ്ക്കുക. വാഴയിലയില്‍ പരത്തി വേവിച്ചെടുക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള- 50 എണ്ണം
ശര്‍ക്കര- 400ഗ്രാം
ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍
നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍- രണ്ട് കപ്പ്
രണ്ടാം പാല്‍- മൂന്ന് കപ്പ്
തേങ്ങാക്കൊത്ത്- ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്- 10 എണ്ണം
ഉണക്ക മുന്തിരി- 10 എണ്ണം
തയ്യാറാക്കുന്ന വിധം
ചക്കയില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കുക.. വെന്തശേഷം ശര്‍ക്കര പാനിയാക്കിയത് അരിച്ചൊഴിക്കുക. ഇതിലേക്ക് ഏലയ്ക്കയും നെയ്യും ചേര്‍ത്ത് വരട്ടുക. ചക്കകൂട്ട് കട്ടിയായി തുടങ്ങുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ചിളക്കി പായസം വരട്ടുക. നല്ലവണ്ണം കട്ടിയാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കി വാങ്ങുക. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത് പായസത്തിനു മുകളില്‍ ചേര്‍ക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
നന്നായി പഴുത്ത മാമ്പഴം- അഞ്ചെണ്ണം(തൊലി ചെത്തി കഷണങ്ങളാക്കിയത്)
ശര്‍ക്കര - അര കിലോ
കട്ടി തേങ്ങാപാല്‍ - നാല് കപ്പ്
നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - ഇരുപതെണ്ണം
മുന്തിരി - പത്തെണ്ണം
തയ്യാറാക്കുന്ന വിധം
മാങ്ങാ കഷണങ്ങള്‍ കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ശര്‍ക്കര അലിയിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ മാമ്പഴം അരച്ചതും ശര്‍ക്കര പാനിയും ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് തേങ്ങാപാലും ചേര്‍ത്ത് അഞ്ചോ പത്തോ മിനിറ്റ് തുടരെ ഇളക്കി വേവിക്കുക. ഇറക്കി വച്ച ശേഷം ഏലയ്ക്ക പൊടിച്ചത് ചേര്‍ത്തിളക്കാം.അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത് പായസത്തിനു മുകളില്‍ പകരാം.
Content Highlights :Let's celebrate Vishu, the festival of prosperity and wealth